മധ്യസ്ഥപ്രാർത്ഥനക്ക് ആഹ്വാനവുമായി അടൂർ വെസ്റ്റ് പി.വൈ.പി.എ

അടൂർ: നമ്മുടെ നാട് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന വിവിധ പ്രതിസന്ധികളിൽ നിന്നും ഒരു വിടുതൽ ലഭിക്കേണ്ടതിനായി അടൂർ വെസ്റ്റ് സെന്റർ പി വൈ പി എ യുടെ നേതൃത്വത്തിൽ ഇന്ന് (09-08-2020) ഞായർ വൈകിട്ട് 7:30PM മുതൽ 8:30PM വരെ സൂം അപ്ലിക്കേഷൻ പ്ലാറ്റ്ഫോമിൽ കൂടെ മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുന്നു.
അപ്രതീക്ഷിതമായ പ്രകൃതി ക്ഷോഭങ്ങളും,വൻദുരന്തങ്ങളും,മഹാമാരിയും ഒന്നിന് പിറകെ ഒന്നായി ഉണ്ടാക്കിയ നടുക്കങ്ങളിൽ നിന്നും നാം ഇതുവരെയും മുക്തരായിട്ടില്ല.ഈ സമയങ്ങളിൽ നമുക്ക് പ്രാർത്ഥനയിൽ കൈകോർക്കാം എന്ന് ഭാരവാഹികൾ പറഞ്ഞു. മധ്യസ്ഥ പ്രാർത്ഥനക്ക്‌ ദൈവദാസന്മാരും പി വൈ പി എ പ്രവർത്തകരും നേതൃത്വം നൽകും എന്ന് സെന്റർ പി.വൈ.പി.എ പ്രസിഡന്റ്‌ ജോർജ് തോമസ് ശൂരനാടും, സെക്രട്ടറി ലിജോ ശാമുവേലും അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading