ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം; പ്രസിഡന്റ് യോഹന്നാൻ പാപ്പച്ചൻ, സെക്രട്ടറി സാം സജി

ബഹ്‌റൈൻ: ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ‌ ചാപ്റ്റർ 2020 – 2021 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ ജെയ്സൺ കുഴിവിള (ഉപദേശക സമിതി), ബ്രദർ യോഹന്നാൻ പാപ്പച്ചൻ (പ്രസിഡന്റ്), ബ്രദർ ബിനോയ് ജോസഫ് (വൈസ് പ്രസിഡന്റ് – മീഡിയ), ബ്രദർ മനോജ് തോമസ് (വൈസ് പ്രസിഡന്റ് – പ്രോജെക്ടസ്), ബ്രദർ സാം സജി (സെക്രട്ടറി), ബ്രദർ ജോബിൻ രാജു (ജോയിന്റ് സെക്രട്ടറി), ബ്രദർ ജെഫിൻ ജോയ് (ട്രഷറാർ), ബ്രദർ ജോജു ജോസഫ് (ജോയിന്റ് ട്രഷറാർ), ബ്രദർ തോംസൺ എബ്രഹാം (മിഷൻ കോർഡിനേറ്റർ), ബ്രദർ തോമസ് ജോസഫ് (അപ്പർ റൂം കോർഡിനേറ്റർ), ബ്രദർ ജിബിൻ മാത്യു (മീഡിയ കോർഡിനേറ്റർ), ബ്രദർ ബ്ലെസ്സൺ ഡാനി , ബ്രദർ ജോബി തോമസ്, ബ്രദർ ജോബി അലക്സാണ്ടർ, ബ്രദർ ജബോയ് തോമസ്, ബ്രദർ റോബിൻ ജോൺ (കമ്മിറ്റി മെംബേർസ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.

post watermark60x60

ജൂലൈ 13ന് ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ജെയ്സൺ കുഴിവിളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി മീറ്റിങിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ബ്രദർ ഡാർവിൻ എം വിത്സൺ പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കുകയും ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം അനുഗ്രഹ പ്രാർത്ഥന നിർവ്വഹിക്കുകയും ചെയ്തു. പ്രസ്‌തുത മീറ്റിംഗിൽ മാനേജ്‌മെന്റ് അംഗങ്ങളായ ബ്രദർ ജിൻസ് മാത്യുവും, ബ്രദർ ആശേർ മാത്യുവും സന്നിഹിതരായിരുന്നു.

-ADVERTISEMENT-

You might also like