ലേഡീസ് കോർണർ : യഥാർത്ഥ സ്നേഹം | ജിജി പ്രമോദ്

അന്നും പതിവുപോലെ ഉണർന്നു തന്റെ ദിനചര്യകളിൽ മുഴുകുമ്പോൾ അവൾ ഓർത്തിരുന്നില്ല തന്റെ ജീവിതം ഇന്ന് കൊണ്ട് മാറി മറിയുമെന്ന്. ഹാഗാർ , വെറും ഒരു ദാസി പെണ്ണ്. അവളുടെ ആഗ്രഹങ്ങൾ.. ഇഷ്ടങ്ങൾ അതിന് യാതൊരു പ്രാധാന്യവും ഇല്ല എന്ന് അവൾക്ക്നന്നായി അറിയാം.
വെറും അടിമയായി വിലയ്ക്ക് വാങ്ങപ്പെട്ടവൾ, സ്വന്തമായി ആഗ്രഹങ്ങളോ അഭിപ്രായങ്ങളോ ഉണ്ടാകാൻ പാടില്ലാത്തവൾ.തന്റെ യജമാനത്തിയുടെ ആജ്ഞ അനുസരിക്കുവാൻമാത്രംനിയോഗിക്കപ്പെട്ടവൾ.
അവൾക്ക് അവകാശങ്ങൾ ഒന്നുമില്ല , എങ്കിൽ പോലും ഹാഗർ എന്ന ദാസി പെണ്ണിന്റെ ശരീരം തന്റെ ആഗ്രഹ പൂർത്തീകരണത്തിനായി ഭർത്താവായ അബ്രഹാമിന് വിട്ട് കൊടുക്കുമ്പോൾ ഹാഗറിന്റെ മാനസിക സ്ഥിതി എന്തായിരിക്കും എന്ന് ഒരു സ്ത്രീ എന്ന നിലയിൽ സാറ ചിന്തിച്ചിട്ടുണ്ടോ ?.

post watermark60x60

തൻ്റെ ദാസിയ്ക്കും ഒരു മനസ്സ് ഉണ്ട് എന്ന് കാണുവാൻ സാറായ്ക്ക് കഴിഞ്ഞില്ല.
സ്വന്തം ആഗ്രഹപൂർത്തീകരണം മാത്രം ലക്ഷ്യം വെച്ച ഭാര്യയ്ക്ക് മുൻപിൽ അബ്രഹാം മൗനസമ്മതം നൽകിയതോടെ ഹാഗറിന്റെ കാര്യങ്ങൾ തീരുമാനിക്കപെട്ടു.
വാഗ്ദത്തം നല്കിയവൻ ദൈവമാണ്, താമസിച്ചാലും നിശ്ചയമായും അത് നിറവേറുക തന്നെ ചെയ്യും നമുക്ക്‌ അതിനായി കാത്തിരിക്കാം എന്ന് ഭാര്യയെ പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം സാറാ യുടെ വാക്ക് കേട്ടനുസരിക്കുന്ന ഒരു ഭർത്താവായിമാത്രം അബ്രഹാം മാറി.

ദൈവത്തിന്റെ ശബ്ദം മാത്രം കേട്ട്, എവിടേക്ക് എന്നറിയാതെ വിശ്വാസത്തോടെ ,ദൈവം കരുതും എന്ന ദൃഢ നിശ്‌ചയത്തോടെ യാത്ര തിരിച്ചതാണ്അബ്രഹാം. എവിടെ ആണ് അദ്ദേഹത്തിന് വീഴ്ച സംഭവിച്ചത്? ദൈവ ശബ്ദത്തിനുപരി ഈ വിഷയത്തിൽ ഭാര്യയുടെ വാക്കിന് താൻ വില കല്പിച്ചു എന്നതല്ലേ സത്യം.
ഹാഗാർ അബ്രഹാമിൽ നിന്നു ഗർഭം ധരിച്ച പ്പോൾ അവൾ തന്റെ യജമാനത്തിയെ പുച്ഛി ക്കുന്ന രീതിയിൽ ഇടപെട്ടു. ഒരു പക്ഷേ അവളുടെ മനസ്സിൽ തന്റെ യജമാനത്തിയോടുണ്ടായിരുന്ന നീരസം പുറത്തേക്ക് പ്രകടമായതാകാം.
അതു മുഖാന്തരം ഹാഗർ ഭവനത്തിൽ നിന്നും പുറത്താക്ക പെടുന്നു. ഗർഭസ്ഥ അവസ്ഥ യിലും അവളോട് ആരും കരുണ കാണിക്കാതെ ഇരുന്നപ്പോൾ യഹോവ അവളോട് മനസ്സലിവ് കാട്ടി.

Download Our Android App | iOS App

പൈതലിനൊപ്പം ഭവനത്തിൽ നിന്നും ഹാഗാറിനെ പുറത്താക്കിയപ്പോഴും അബ്രഹാം സ്വന്ത പുത്രനെ കൂടി ആണ് പുറത്താക്കുന്നതെന്ന് മനപൂർവ്വം മറന്നു പോയ്.
മരുഭൂമിയിൽ പൈതലിനൊപ്പം കഷ്ടം സഹിച്ച ഹാഗറിന് സഹായമായി ദൈവകരം വെളിപ്പെട്ടു.
മനുഷ്യൻ പലപ്പോഴും സ്വന്ത നേട്ടങ്ങൾക്കായി മറ്റുള്ളവരെ ഉപയോഗിക്കുകയും ആവശ്യം കഴിഞ്ഞു നിഷ്‌കരുണം ഉപേക്ഷിക്കുകയും ചെയ്യുന്നു.എന്നാൽ ദൈവത്തിന്റെ സ്നേഹം അതുമാത്രം എന്നെന്നും നിലനിൽക്കുന്നു.അതുകൊണ്ട് നമുക്കും ദൈവത്തെ ഹൃദയം തുറന്ന് സ്നേഹിക്കാം.

ജിജി പ്രമോദ്

-ADVERTISEMENT-

You might also like