റെസിപ്പി : പഫ്‌സ് |ആൻ ജേക്കബ്

ചേരുവകൾ
കവർ

മൈദ -1 കപ്പ്
ഓയിൽ -1ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്

വെള്ളം ആവശ്യത്തിന്

പേസ്റ്റ്

മൈദ -3ടേബിൾസ്പൂൺ
ഓയിൽ ആവശ്യത്തിന്

ഫില്ലിംഗ്

സവാള -1 നീളത്തിൽ അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1ടീസ്പൂൺ വീതം
കറി വേപ്പില
മഞ്ഞൾ ഒരു നുള്ള്
മുളകു പൊടി -2ടീസ്പൂൺ
മല്ലി പൊടി -1ടേബിൾസ്പൂൺ
ഗരം മസാല -1/2ടീസ്പൂൺ
പെരുംജീരക പൊടി -1/2ടീസ്പൂൺ
വേവിച്ച ഇറച്ചി /ചിക്കൻ -1/2കപ്പ്
ഉപ്പ് ആവശ്യത്തിന്
ടൊമാറ്റോ സോസ് -1ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

കവർ

കവറിനായുള്ള ചേരുവകൾ എല്ലാം ചേർത്ത് നല്ല ടൈറ്റ് ആയി മാവ് കുഴച്ചു വെക്കുക.

ഫില്ലിംഗ്

പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക.ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറി വേപ്പില,മസാല പൊടികൾ ഇവ ചേർത്ത് വഴറ്റുക. ഇതിൽ ഉപ്പ്‌,വേവിച്ച ഇറച്ചി അഥവാ ചിക്കൻ ചേർത്ത് ഇളക്കുക. .നന്നായി എണ്ണ വിട്ടു വരുമ്പോൾ ടൊമാറ്റോ സോസ് ചേർത്തിളക്കി ഫ്ളയിം ഓഫ്‌ ചെയ്യുക.

പേസ്റ്റ്, കവർ

പേസ്റ്റിന്റെ ചേരുവകൾ ചേർത്ത് പേസ്റ്റ് തയാറാക്കി വെക്കുക.

ചീന ചട്ടിയിൽ എണ്ണ ചൂടാക്കാൻ വെക്കുക. മാവ് എടുത്തു പരത്തുക അതിൽ പേസ്റ്റ് തേക്കുക.. അല്പം മാവ് തൂവുക. സ്പ്രെഡ് ചെയ്യുക. പരത്തിയ മാവ് റോൾ ചെയ്യുക. 5 പോർഷൻ ആയി മുറിക്കുക. ഓരോ പോർഷൻ പരത്തി ഫില്ലിംഗ് വെച്ചു ഷേപ്പ് ചെയ്യുക.

എണ്ണയിൽ വറുത്തു കോരുക. അടിപൊളി പഫ്‌സ് റെഡി..

ആൻ ജേക്കബ്

-ADVERTISEMENT-

-ADVERTISEMENT-

You might also like