ലേഖനം: സമയം തക്കത്തിൽ ഉപയോഗിക്കുക | ബിൻസി ബിജു

യെശയ്യാ 38:1 ആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്നു അവനോടു: നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൗഖ്യമാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
38:2 അപ്പോൾ ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു:
38:3 അയ്യോ, യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഓർക്കേണമേ എന്നു പറഞ്ഞു; ഹിസ്കീയാവു ഏറ്റവും കരഞ്ഞു.
യെശയ്യാ
38:4 എന്നാൽ യെശയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
38:5 നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടതു: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും.
38:6 ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കയ്യിൽനിന്നു വിടുവിക്കും; ഈ നഗരത്തെ ഞാൻ കാത്തുരക്ഷിക്കും.

post watermark60x60

39 വയസ്സ് മാത്രം പ്രായം ഉള്ളപോൾ രോഗബാധിതൻ ആയ ഹിസ്കീയാവിന്റെ അടുത്ത് യെശയ്യാ പ്രവാചകൻ ചെന്നു അവന്റെ രോഗം സൗഖ്യം ആകുകയില്ലെന്നും മരിച്ചു പോകും എന്നും തന്റെ ഗ്രഹകാര്യങ്ങൾ ക്രമപ്പെടുത്തിക്കൊള്ളാനും ഉള്ള ദൈവത്തിന്റെ അരുളപ്പാട് അറിയിച്ചു.
ഹിസ്കീയാവിന്റെ ജീവിതത്തെ കുറിച്ച് പഠിച്ചാൽ നമുക്കു ഒരു കാര്യം വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. ഹിസ്കീയാവിന്റെ പ്രാർത്ഥനക്കു ദൈവം ഉടൻ തന്നെ മറുപടി കൊടുത്തത് ഹിസ്കീയാവിനു ദൈവത്തോടുള്ള വിശ്വസ്തത കൊണ്ടാണ്. ദൈവത്തിനു വേണ്ടി വൻ കാര്യങ്ങൾ ചെയ്ത ഹിസ്കീയാവിന്റെ പ്രാർത്ഥന ദൈവം ചെവികൊള്ളാതിരുന്നില്ല. അവൻ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ഒന്നാം മാസം ഒന്നാം തീയതി തന്നെ തന്റെ പിതാവിന്റെ കാലം മുതൽ അടച്ചിട്ടിരുന്ന ദൈവാലയം തുറന്നു അറ്റകുറ്റപണികൾ തീർത്തു ആലയം ശുദ്ധീകരിച്ചു 16 ദിവസത്തിനുള്ളിൽ പണികൾ എല്ലാം പൂർത്തീകരിച്ചു കാലങ്ങളായി മുടങ്ങിക്കിടന്ന ആരാധന പുനരാരംഭിച്ചു. മാത്രമല്ല യിസ്രായേലിലെ 10 ഗോത്രങ്ങളിലെയും ജനങ്ങളെ കൂടി യെരുശലേമിൽ കൂട്ടിവരുത്തി അതിവിപുലമായ പെസഹ ആചരിച്ചു. അങ്ങനെ ശലോമോന് ശേഷം നടന്നിട്ടുള്ള അതിശ്രേഷ്ഠമായ പെസഹ ആചരിച്ചു. യിസ്രായേലിലെ എല്ലാ വിഗ്രഹങ്ങളും ബലിപീഠങ്ങളും പൂജാഗിരികളും തകർത്തു യെഹോവയോടു മാത്രം ഉള്ള ആരാധന ഉറപ്പു വരുത്തി. തുടങ്ങി നിരവധി കാര്യങ്ങൾ ആണ് അതിനാൽ തന്നെ അവന്റെ ആയുസ്സിന് 15 സംവത്സരം കൂടി ദൈവം അധികമായി കൊടുത്തു.

ഇവിടെ നമ്മൾ ഹിസ്കീയാവിന്റെ ജീവിതത്തിലൂടെ മനസ്സിലാക്കേണ്ടതായ ഒരു വസ്തുത.. നമ്മുടെ ജീവിതത്തിലെ ഈ അല്പനാളുകളിൽ നമ്മൾ ദൈവത്തിനു വേണ്ടി വല്ലതും ചെയ്തിട്ടുണ്ടെൽ ദൈവം ഒരിക്കലും നമ്മെ കൈവിടുകയില്ല, നമ്മുടെ പ്രാർത്ഥനക്കു മറുപടി തരാതിരിക്കുകയും ഇല്ല.. ഇനി നമ്മൾ ഒന്നും ചെയ്തിട്ടില്ല എങ്കിൽ ഇനിയും വൈകിയിട്ടില്ല.. ലഭിക്കുന്ന അവസരങ്ങളിൽ നമ്മൾ വല്ലതും ചെയ്‍വാൻ അവസരം ലഭിച്ചാൽ അത് പാഴാക്കാതെ സമയം തക്കത്തിൽ ഉപയോഗിക്കാൻ കർത്താവു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

-ADVERTISEMENT-

You might also like