കർണാടകയിൽ പെന്തെക്കോസ്ത് ആരാധനാലയങ്ങൾ ഉടനെ തുറക്കില്ലന്ന് സഭാ നേതാക്കൾ

ബെംഗളുരു: കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ  കർണാടകയിലെ പെന്തെക്കോസ്ത് ആരാധനാലയങ്ങൾ ജൂൺ 30 ന് ശേഷം  സാഹചര്യങ്ങൾ നോക്കി  തുറന്നാൽ മതിയെന്ന സംയുക്ത  തീരുമാനത്തിൽ പെന്തെക്കോസ്ത് സഭാ നേതാക്കൾ .  ജൂൺ 11 ന്   ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ ബെംഗളുരുവിലെ ക്രൈസ്തവ പത്രപ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബി സി പി എ )  നേതൃത്വത്തിൽ രക്ഷാധികാരിയും ഐപിസി കർണാടക വൈസ് പ്രസിഡൻ്റുമായ പാസ്റ്റർ ജോസ് മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ  നടത്തിയ മുഖാമുഖാ ചർച്ചയിലാണ്

ക്രൈസ്തവ പെന്തെക്കോസ്ത് സഭാ നേതാക്കൾ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയത്. ബി സി പി എ പ്രസിഡൻ്റ് ചാക്കോ കെ തോമസ് കോവിഡ് വ്യാപനത്തെക്കുറിച്ചും സഭകൾ തുറക്കുന്നതിനെക്കുറിച്ചും  ചർച്ചാവതരണം നടത്തി.  മുഖ്യധാര പെന്തെക്കോസ്ത് സഭകളായ ഐ പി സി , ഭൂരിവിഭാഗം അസംബ്ലീസ് ഓഫ് ഗോഡ് , ചർച്ച് ഓഫ് ഗോഡ്, ദി പെന്തെക്കോസ്ത മിഷൻ, ശാരോൻ ഫെലോഷിപ്പ് ചർച്ച്, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്, കർണാടക ശാരോൺ അസംബ്ലി , ശീലോഹാം മിനിസ്ട്രീസ്, കെ യു പി എഫ് , ഹെവൻലീ ആർമീസ് എന്നിവ ജൂൺ 30 ന് ശേഷം സാഹചര്യങ്ങൾ നോക്കിയെ തുറക്കുകയുള്ളുവെന്ന് ചർച്ചയിൽ അറിയിച്ചു. എന്നാൽ അസംബ്ലീസ് ഓഫ് ഗോഡിൻ്റെ ചില സഭകൾ ഗവൺമെൻ്റ് നിർദ്ദേശങ്ങൾ പാലിച്ച് ആരാധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.  ചർച്ചയിൽ പെന്തെക്കോസ്ത് നേതാക്കളായ പാസ്റ്റർ    കെ എസ് ജോസഫ്, പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് , ബ്രദർ .ജോയ് പാപ്പച്ചൻ (ഐ പി സി ) , റവ.ടി ജെ ബെന്നി, കെ വി മാത്യൂ ( എ ജി ) , പാസ്റ്റർ ഇ ജെ ജോൺസൺ, പാസ്റ്റർ.ജോസഫ് ജോൺ (ചർച്ച് ഓഫ് ഗോഡ് ), പാസ്റ്റർ ടി സി ചെറിയാൻ, പാസ്റ്റർ.സണ്ണി കുരുവിള ( ശാരോൻ ഫെലോഷിപ്പ്), പാസ്റ്റർ സി വി ഉമ്മൻ, പാസ്റ്റർ റോയ് ജോർജ് ( ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്), പാസ്റ്റർ എം ഐ ഈപ്പൻ , പാസ്റ്റർ ജോയ് എം ജോർജ് ( കർണാടക ശാരോൺ അസംബ്ലി ), പാസ്റ്റർ ടി ഡി തോമസ്, പാസ്റ്റർ ഡോ. കെ വി ജോൺസൺ ശീലോഹാം മിനിസ്ടി ( കെ യു പി എഫ്), പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർ പി സന്തോഷ് (ഹെവൻലീ ആർമീസ്) എന്നിവർ പങ്കെടുത്തു. ബ്രദർ.മനീഷ് ഡേവിഡ്  ഉപസംഹാരം നടത്തി.

ബി സി പി എ  സെക്രട്ടറി ജേക്കബ് ഫിലിപ്പ് സ്വാഗതവും വൈസ് പ്രസിഡൻ്റ് ജോസഫ് ജോൺ നന്ദിയും രേഖപ്പെടുത്തി.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.