ക്രൈസ്തവ എഴുത്തുപുരയോടൊപ്പം പിന്നിട്ട ആറു വർഷങ്ങൾ | അലക്‌സ് പൊൻവേലിൽ

“എന്റെ നാവു സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ”,സാരസ രാഗത്തിൽ കോരഹ് പുത്രൻമാർ  ധ്യാന പൂർവ്വം ആലപിക്കുന്ന ഒരു പ്രേമഗീതം ആണ് മുകളിൽ ഉദ്ധരിച്ചത്. അടങ്ങിയിരിക്കാൻ ആവുമായിരുന്നില്ല അവർക്ക് കാരണം രാജ ദർശനം  അത്രമേൽ അവരുടെ ഹൃദയത്തേ കീഴടക്കിയിരുന്നു,  ആ പ്രേരണയാൽ അവർ പാടി “നീ മനുഷ്യ പുത്രന്മാരിൽ അതിസുന്ദരൻ ലാവണ്യം നിന്റെ അധരങ്ങളിന്മേൽ പകർന്നിരിക്കുന്നു.” ക്രൈസ്തവ ലോകത്ത് പിറവി എടുക്കുന്ന മിക്കരചനകളുടേയും ,പിന്നിൽ ഇങ്ങനെ ഒരു രാജദർശനം ഉണ്ട്, രാജാവും കർത്താവുമായവന്റെ ദിവ്യ ഇടപെടലുകളുടെ  മൂർച്ചയുള്ള അനുഭവങ്ങൾ.
എന്റെ എഴുത്തു ജീവിതത്തിനു കരുത്തു പകർന്നത് ക്രൈസ്തവ ഏഴുത്തുപുര ആണെന്നതിന് സംശയം ഇല്ല, ബാലാരിഷ്ടത കൾ ഉള്ള ആദ്യകാല എഴുത്തുകൾക്ക് വെളിച്ചം പകർന്നത് എഴുത്തുപുര യുടെ വെബ്സൈറ്റുകളാണ്, തുടർന്ന് പത്രത്തിലും എഡിറ്റോറിയൽ ബോർഡിലും ഒക്കെ അംഗമാകുവാൻ ഇടയായി, ഈ ആറു വർഷം പിന്നിടുമ്പോഴും  നമ്മുടെ കരുത്ത്  ഞാൻ അല്ല നാം എന്നു പറയുന്നിടത്താണ്, ദൈവം തിരഞ്ഞെടുത്ത് ആക്കി വച്ച നേതൃത്വങ്ങൾ തികച്ചും മാതൃകാപരം. സാധ്യമാകുന്ന എല്ലാമേഖലയിലും നാം മുദ്ര പതിപ്പിച്ചു കഴിഞ്ഞു.
കർണ്ണാടക ചാപ്റ്റർ രൂപംകൊണ്ടിട്ട് രണ്ടു വർഷം പിന്നിടുന്നു ആരംഭം മുതൽ തന്നെ ,ഐക്യതയോടും, ദർശനത്തൊടും മുന്നിൽ നിന്നു നയിക്കുന്ന ശക്തമായ ഒരു ടീമിനെ ദൈവം നമുക്ക് നൽകി, ഞങ്ങൾ(കർണ്ണാടക ചാപ്റ്റർ) ക്രൈസ്തവ എഴുത്തുപുരയോടൊപ്പം ഐക്യ ദാർഢ്യവുമായി കൂടെയുണ്ട്,  പ്രഥമ മായി ആത്മീക പരഗണനയും അതോടൊപ്പം സാമൂഹിക പ്രതിബദ്ധതയോടും ചുവടുവയ്ക്കുന്നു.
ഏഴാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ക്രൈസ്തവ എഴുത്തുപുരക്ക് അതിന്റെ തന്നെ ഒരുഭാഗമായി നിന്നു കൊണ്ട് എല്ലാവിധ   ആശംസകളും, പ്രാർത്ഥനകളും  അറിയിക്കുന്നു.ദൈവം ഈ പ്രവർത്തനങ്ങളേ എല്ലാം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.
അലക്‌സ് പൊൻവേലിൽ.
ക്രൈസ്തവ എഴുത്തുപുര, കർണാടക ചാപ്റ്റർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.