ഇന്നത്തെ ചിന്ത : കരുതേണ്ട ചിലതുണ്ട് | ജെ.പി വെണ്ണിക്കുളം

ജീവിതത്തിൽ എപ്പോഴും കരുതേണ്ട ചില വസ്തുതകളെക്കുറിച്ചു സഭാപ്രസംഗി ഏഴാം അധ്യായത്തിൽ കാണാം.അവ ചുവടെ ചേർക്കുന്നു.

1. കൈക്കൂലി വാങ്ങാനുള്ള പരീക്ഷയെ ജയിക്കുക (വാക്യം 7).
2. സഹിഷ്ണുത പുലർത്തുകയും അഹന്ത ഒഴിവാക്കുകയും വേണം (വാക്യം 8).
3. കോപം നിയന്ത്രിക്കുക (വാക്യം 9).
4. പഴയകാലമാണ് നല്ലതെന്ന് പറയരുത് (വാക്യം 10).
5. ദൈവഹിതത്തിനു കീഴ്പ്പെടണം (വാക്യം 13).
6. അതി നീതിമാനാകരുത് (വാക്യം 16).
7. അതി ജ്ഞാനിയാകരുത് (വാക്യം 16).
8. അതി ദുഷ്ടനായിരിക്കരുത് (വാക്യം 17).
9. മൂഢനായിരിക്കരുത് (വാക്യം 17).
10. ദൈവത്തെ ഭയപ്പെടുക (വാക്യം 18).
11. മറ്റുള്ളവരുടെ ആക്ഷേപങ്ങളെ അവഗണിക്കുക (വാക്യം 21,22).

വേദഭാഗം: സഭാപ്രസംഗി 7
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.