‘കരുതലിൻ കരങ്ങൾ’ ശ്രദ്ധേയമായി; പ്രവാസികൾക്ക് സ്വാന്തനമേകി പി.വൈ.പി.എ യു.എ.ഇ റീജിയൻ

ഷാർജ: പി.വൈ.പി.എ യു.എ.ഇ റീജിയന്റെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്തെ സാമൂഹ്യ ബോധവൽക്കരണം ലക്ഷ്യമാക്കി ‘കരുതലിൻ കരങ്ങൾ’ എന്ന പ്രോഗ്രാം നടത്തി. കോവിഡ് മഹാമാരിമൂലം ജനങ്ങളിൽ നിലനിൽക്കുന്ന ഭീതിയും, ആശങ്കയും അകറ്റാനുള്ള പരിഹാരമാർഗങ്ങളും, സർക്കാരും വിവിധ അസോസിയേഷനുകളും ചെയ്യുന്ന സേവനങ്ങളും ഓൺലൈൻ ചർച്ചയിൽ അവതരിപ്പിച്ചു.

കേരള ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് , ശ്രീ. ഒ.വി. മുസ്തഫ ,(ഡയറക്ടർ നോർക്ക റൂട്സ്), ശ്രീ. ഇ.പി. ജോൺസൻ (പ്രസിഡന്റ് ഷാർജ ഇന്ത്യൻ അസോസിയേഷൻ), ഡോ. റോയ് ബി. കുരുവിള എന്നിവരാണ് ഈ പരിപാടിയിൽ പങ്കെടുത്തത്.
ഷിബു മുള്ളംകാട്ടിൽ ചർച്ച നയിച്ചു. വിവിധ മേഖലകളിലെ സർക്കാർ സഹായങ്ങൾ, നോർക്ക ചെയ്യുന്ന വിവിധ സേവനങ്ങൾ, ഷാർജ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾക്കുള്ള ഫീസ് ഇളവുകൾ ഉൾപ്പടെ സാധാരണ പ്രവാസികളുടെ നിരവധി സംശയങ്ങൾക്ക് മറുപടി ലഭിച്ചു.
കോവിഡ് എന്ന മഹാമാരിമൂലം ജനങ്ങൾ ഏറെ കഷ്ടത അനുഭവിക്കുന്ന സമയത്തു ഈ പ്രോഗ്രാം ഒരു ആശ്വാസമായി മാറി.

വിവിധ ആവശ്യങ്ങളുമായി നിരവധി ആളുകൾ ഇപ്പോഴും പി.വൈ.പി.എ പ്രതിനിധികളെ ബന്ധപെട്ടു കൊണ്ടിരിക്കുന്നു.
പി.വൈ.പി.എ യു.എ.ഇ റീജിയൻ ഭാരവാഹികളായ പാസ്റ്റർ സൈമൺ ചാക്കോ, പാസ്റ്റർ സാമുവേൽ സി ജോൺസൻ, ജേക്കബ് ജോൺസൻ, റോബിൻ സാം മാത്യു, ജോബി എം തോമസ്, ജോൺ തോമസ്, ജോ മാത്യു, ജിൻസ് പി ജോയ് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.