എല്ലാ ദൈവാലയങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു

കൊച്ചി: ഉപാധികളോടെ എല്ലാ ദേവാലയങ്ങളും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും ഇന്റർചർച്ച് കൗൺസിൽ ചെയർമാനുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു. ലോക്‌ഡൗൺ ഇതേ അവസ്ഥയിൽ മുൻപോട്ട് പോയാൽ ജനങ്ങളുടെ മാനസിക സംഘർഷം വർദ്ധിക്കുകയും, അതുമൂലം പ്രത്യാഘാതങ്ങൾ ആർക്കും തടയാനാവുകയില്ലെന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. അതിനാൽ ഇളവുകളുടെ കൂട്ടത്തിൽ ആരാധനാലയങ്ങൾ തുറന്ന് ഉപാധികളോടെ ആരാധന നടത്തുവാനുള്ള അവസരം ഒരുക്കണമെന്നും കത്തിൽ ആവശ്യപെടുന്നു.

post watermark60x60

അൻപത് പേരിൽ കവിയാത്ത ജനപങ്കാളിത്തത്തോടുകൂടിയുള്ള ആരാധനാ ശുശ്രുഷകൾ ദേവാലയങ്ങളിൽ നടത്താൻ അനുവദിച്ചു കിട്ടേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ ഒരാവശ്യമാണെന്നും, സർക്കാർ തീരുമാനിക്കുന്ന വിവിധ നിർദേശങ്ങൾക്കനുസരിച്ചു വിധേയമായി ആരാധന നടത്തുന്നതിനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും, നിയന്ത്രിതമായ പങ്കാളിത്തത്തോടെയെങ്കിലും ദേവാലയങ്ങളിൽ ആരാധന ശുശ്രൂഷകൾ ആരംഭിക്കണമെന്നാണ് വിശ്വാസികൾ ആവശ്യപ്പെടുന്നതെന്നും അത് തന്നെയാണ് സഭാമേലദ്ധ്യക്ഷമാരുടെ ആവശ്യമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.

-ADVERTISEMENT-

You might also like