ഇന്നത്തെ ചിന്ത : വിവേകമില്ലാത്തവളും പന്നിയുടെ മൂക്കുകുത്തിയും | ജെ.പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 11:22ൽ വായിക്കുന്നു: “വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ”.

വിവേകം നഷ്ടപ്പെട്ടാൽ സംഭവിക്കുന്ന കാര്യത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇവിടെ കാണുന്ന ചില പദങ്ങൾ ശ്രദ്ധിക്കുക; സുന്ദരി, പൊൻമൂക്കൂത്തി, പന്നിയുടെ മൂക്ക്, വിവേകമില്ലായ്മ. ഒരു യഹൂദനെ സംബന്ധിച്ചിടത്തോളം പന്നിയും പന്നിയുടെ മൂക്കും നിന്ദാസൂചകങ്ങളായ പ്രയോഗങ്ങളാണ്. പൊൻമൂക്കൂത്തി എത്ര വിലയുള്ളതാണെങ്കിലും അതു പന്നിയുടെ മൂക്കിൽ അണിഞ്ഞാൽ ഒരു സൗന്ദര്യവും ഉണ്ടാകില്ല. സൗന്ദര്യം ദൈവത്തിന്റെ ദാനം ആണെങ്കിലും മൂല്യബോധം അതിലും പ്രധാന്യതയേറിയതാണ്. പ്രിയരെ, ആത്മീയ മൂല്യങ്ങൾ നഷ്ടമാക്കുന്ന ഒരുപിടി ആളുകളുടെ നമുക്ക് ചുറ്റും കാണാം. അതു അവർക്കും മറ്റുള്ളവർക്കും ഒരുപോലെ അപകടമായിത്തീരാം. മൂല്യബോധമുള്ള ഒരു തലമുറ എഴുന്നേൽക്കട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം.

ധ്യാനം: സദൃശ്യ 11
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like