മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചുനക്കര ഏ.ജി ചർച്ചിന്റെ സഹായം

ചുനക്കര : ലോകത്താകമാനം പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന COVID-19 മഹാമാരിയിൽ നമ്മുടെ കേരളവും ദുരിതത്തിൽ ആയിരിക്കുമ്പോൾ,
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചുനക്കര അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സൺഡേ സ്കൂൾ വിദ്യാർഥികളും സഭാ അംഗങ്ങളും ചേർന്ന് സമാഹരിച്ച തുക മാവേലിക്കര എംഎൽഎ രാജേഷിനു സഭ പാസ്റ്റർ കെ സി ജോസഫ് ചുനക്കര പഞ്ചായത്ത് ഓഫീസിൽ വെച്ച് കൈമാറി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്താ ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡൻറ് സുരേഷ് പുലരി, മുൻ പ്രസിഡൻറ് ബി. ബിനു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

-ADVERTISEMENT-

You might also like