വാട്ട്സ്‌ആപ്പ് സ്റ്റാറ്റസിന്‍റെ സ്ഥലത്ത് പരസ്യങ്ങളും ഇടുക എന്ന ആലോചനയുമായി ഫേസ്ബുക്ക്.ഭാവിയില്‍ ഫേസ്ബുക്ക് സ്റ്റാറ്റസും, ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലും ഇത്തരത്തിലുള്ള മാറ്റം ഫേസ്ബുക്ക് വരുത്താന്‍ സാധ്യതയുണ്ടെന്നാണ് ട്രാക്ക്‌ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.മൊബൈല്‍ നമ്പർ വച്ചായിരിക്കും ഏത് തരം പരസ്യം വേണമെന്ന് ട്രാക്ക് ചെയ്യപ്പെടുക എന്നാണ് സൂചന.
Download Our Android App | iOS App
എന്നാല്‍ ഈ കാര്യത്തില്‍ ഇനിയും വ്യക്തത ആവശ്യമുണ്ട്. സ്റ്റാറ്റസില്‍ പരസ്യം ചെയ്യുമ്ബോള്‍ വാട്ട്സ്‌ആപ്പും സ്റ്റാറ്റസിന്‍റെ ഉടമസ്ഥനും അതിലെ വരുമാനം പങ്കുവയ്ക്കുന്ന റവന്യൂമോഡലും ഫേസ്ബുക്ക് അവതരിപ്പിക്കും എന്നാണ് സൂചന.
ഇത്തരം ഒരു നീക്കത്തിലേക്കാണ് ഫേസ്ബുക്ക് 2020 ല്‍ നീങ്ങുന്നത് എന്നതിന്‍റെ സൂചനയാണ് പുതിയ വാര്‍ത്ത.