ശുഭദിന സന്ദേശം : ദൈവഹിതവും സ്വയഹിതവും | ഡോ.സാബു പോൾ

“നിങ്ങൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നിൽക്കേണ്ടതിന്നു….”(കൊലൊ.4:12).

വളരെ കഴിവും നൈപുണ്യവുമുള്ള ഒരു എഞ്ചിനീയർ പക്ഷാഘാതത്താൽ അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായി…
അദ്ദേഹം വളരെ പ്രശസ്തനും പ്രഗൽഭനുമായിരുന്നതിനാൽ നദിക്കു കുറുകെ നിർമ്മിക്കേണ്ട പാലത്തിൻ്റെ രൂപരേഖ വരച്ച് നൽകാൻ ബന്ധപ്പെട്ടവർ നിർദേശിച്ചു….

വളരെ ആയാസപ്പെട്ട് ദൃഢനിശ്ചയത്തോടെ അദ്ദേഹമത് പൂർത്തീകരിച്ചു നൽകി.
മാസങ്ങൾ ചിലത് കടന്നു പോയി…..
പണികൾ പൂർത്തീകരിക്കപ്പെട്ടു..!
നാല് പേർ എഞ്ചിനീയറുടെ മുറിയിൽ വന്ന് കസേരയിൽ അദ്ദേഹത്തെ പാലത്തിനടുത്തേക്ക് കൊണ്ടുപോയി….

നദിക്കു കുറുകെ മനോഹരമായി നിൽക്കുന്ന പാലം കണ്ട് അദ്ദേഹത്തിൻ്റെ കണ്ണുകൾ ആനന്ദാശ്രുക്കൾ പൊഴിച്ചു. തൻ്റെ കരത്തിലുണ്ടായിരുന്ന
രൂപരേഖ ഉയർത്തി അദ്ദേഹം അലറി: ”ഇതെൻ്റെ പ്ലാൻ പോലെ തന്നെ! എന്റെ പ്ലാൻ പോലെ തന്നെ!”

ദൈവമാകുന്ന
മഹാനായ എഞ്ചിനീയറുടെ കൈയിൽ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തെക്കുറിച്ച് വ്യക്തമായ ബ്ലു പ്രിൻറ് ഉണ്ട്…..

ശരിക്കും അവിടുത്തെ രൂപരേഖയും ഹിതവുമനുസരിച്ചാണോ നാം ജീവിതം പടുത്തുയർത്തുന്നത്…?
…. അതോ സ്വന്ത ഹിതകാരം ഭൗതീക ലോകത്തിൻ്റെ കാര്യങ്ങൾ മാത്രം പൂർത്തീകരിക്കാൻ വിരഞ്ഞോടുന്ന വ്യക്തിയാണോ?

…ദൈവവചനം കേട്ടിട്ട് അതിനെ പാലിക്കാൻ പരാജയപ്പെട്ടു പോയോ?
…ദിവ്യ ഹിതത്തിനനുസരിച്ച് ഉയർന്നു പറക്കാൻ കഴിയാതവണ്ണം ചിന്താഭാരങ്ങൾ ചിറകുകളെ തളർത്തിയോ?
…വചന ശ്രവണത്തിൽ സന്തോഷഭരിതനാവുമെങ്കിലും അതിൻപ്രകാരം പാദങ്ങൾ വെയ്ക്കാൻ അറച്ചു നിൽക്കുകയാണോ?

എപ്പഫ്രാസ് കൊലൊസ്യ വിശ്വാസികൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന കാര്യമാണ് പൗലോസ് ഇന്നത്തെ വാക്യത്തിൽ ഉദ്ധരിക്കുന്നത്. വെറുതെ പ്രാർത്ഥിച്ചു വിടുകയല്ല, അവൻ പ്രാർത്ഥനയിൽ പോരാടുകയാണ്.

ദൈവഹിതത്തെക്കുറിച്ച് പൂർണ്ണ നിശ്ചയമുള്ളവരാകുക…!
തികഞ്ഞവരാകുക…!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.