പ്രതിസന്ധികളിൽ കൈത്താങ്ങായി ഏ.ജി കായംകുളം സെക്ഷൻ

കായംകുളം:കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായവുമായി അസംബ്ലീസ് ഓഫ് ഗോഡ് കായംകുളം സെക്ഷൻ കൊറോണ മഹാമാരിയാൽ സമ്പുർണ്ണ ലോക് ഡൗൺ നടപ്പിലാക്കിയതിന്റെ ഫലമായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സെക്ഷൻ സഭാ ശുശ്രുഷകൻമാർക്കും വിശ്വാസികൾക്കും സെക്ഷൻ പ്രസ്ബിറ്റർ റവ.പി.പി.വർഗ്ഗീസും സെക്ഷൻ കമ്മറ്റിയും ചേർന്ന്‌ സാമ്പത്തിക സഹായം നല്കി.

സെക്ഷനിലെ ഓരോ സഭകളിൽ നിന്നും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി പ്രസ്ബിറ്റർ റവ.പി.പി വർഗ്ഗീസും, ട്രഷറാർ പാസ്റ്റർ ഫിന്നി ജോസഫ് ചേർന്ന് സാമ്പത്തിക സഹായം സഭാ ശുശ്രുഷകൻമാരിൽ എത്തിക്കുകയും ശുശ്രുഷകൻമാർ വിശ്വാസികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. ഏകദേശം 70-ൽ പരം കുടുംബങ്ങൾക്ക് സഹായം എത്തിക്കുവാൻ സാധിച്ചു
എന്ന് കായംകുളം സെക്ഷൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.