റിയ മേരി ബിനോ യു.എ.ഇ. ഷെയ്ഖ ഫാത്തിമ അവാർഡ് ഫോർ എക്സലൻസിന് അർഹയായി

ദുബായ്: യു.എ.ഇയുടെ മദർ ഓഫ് നേഷൻസ് ബഹുമാന്യ ഷെയ്ഖ ഫാത്തിമ ബിൻ മുബാരക്കിന്റെ പേരിൽ പെൺകുട്ടികൾക്ക്, അവരുടെ നേട്ടങ്ങളെ അടിസ്ഥാനമാക്കി നല്കുന്ന ഷെയ്ക്ക ഫാത്തിമ അവാർഡ് ഫോർ എക്സലൻസ് 2019, ജംസ് ഔർ ഓൺ ഹൈസ്കൂൾ വിദ്യാർത്ഥിനിയായ റിയ ഫിലിപ്പ്‌ ബിനോ അർഹയായി.

post watermark60x60

യു.എ.ഇ യിലെ ഹൈസ്കൂൾ പെൺകുട്ടികളിൽ നിന്നും അവരുടെ അക്കാഡമിക് നിലവാരം, നേതൃത്വപാടവം, മറ്റു സാമൂഹിക പാരിസ്ഥിതിക മേഖലകളിലെ ഇടപെടലുകൾ തുടങ്ങിയവയെ മാനദണ്ഡമാക്കി സമ്മാനിക്കുന്ന ആകർഷണീയമായ ഒരു അവാർഡാണിത്. ദുബായ് ഇമ്മാനുവേൽ ഐ.പി.സി. സഭാം‌ഗമായ കായംകുളം മുണ്ടപ്പള്ളിൽ വീട്ടിൽ ബിനോ ഫിലിപ്പിന്റെയും ജെയ്സി ബിനോ ഫിലിപ്പിന്റെയും മകൾ ആണ് റിയ മേരി ബിനോ.

-ADVERTISEMENT-

You might also like