കോവിഡ് -19 ; ഏ.ജി. അടൂർ സെക്ഷൻ ജീവകാരുണ്യ പ്രവർത്തനവുമായി വീണ്ടും രംഗത്ത്

അടൂർ: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ശുശ്രൂഷകൻമാർക്കും ദൈവമക്കൾക്കും രണ്ടാം ഘട്ട കൈത്താങ്ങായി അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷൻ. ഒന്നാം ഘട്ടത്തിൽ ശുശ്രൂഷകൻമാർക്ക് സാമ്പത്തിക സഹായവും,വിശ്വാസികൾക്ക് ഭക്ഷ്യ വസ്തുക്കളും, പച്ചക്കറി കിറ്റും
വിതരണം ചെയ്തു.

രണ്ടാം ഘട്ടത്തിൽ ശുശ്രൂഷകൻമാർക്കും വിശ്വാസികൾക്കും തുല്യപ്രാധാന്യം നൽകി കൊണ്ട് സാമ്പത്തിക സഹായവും പച്ചക്കറി കിറ്റുകളും എല്ലാവരുടെയും വീടുകളിൽ നേരിട്ട് എത്തിച്ചു കൊടുത്തു.
സെക്ഷനിലെ പാസ്റ്റർമാരുടെ അഭ്യർത്ഥനപ്രകാരം വിശ്വാസികൾക്ക് പച്ചക്കറി കിറ്റുകൾ പ്രസ്ബിറ്റർ പാസ്റ്റർ. ജോസ്. റ്റി.ജോർജ് നേരിട്ട് നൽകുന്നതിന് നേതൃത്വം കൊടുത്തു.

ഇതോടൊപ്പം സാമൂഹിക രാഷ്ട്രീയ പ്രവർത്തകരുടെ ആവശ്യപ്രകാരം പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അനേകർക്ക് പച്ചക്കറി കിറ്റുകൾ ഇതൊടൊപ്പം എത്തിച്ചു കൊടുക്കാൻ കഴിഞ്ഞു .ലോക്ക് ഡൗൺ ദിവസങ്ങൾ നീളുന്ന പക്ഷം മൂന്നാംഘട്ട സഹായവും ശുശ്രൂഷകൻ മാർക്കും വിശ്വാസികൾക്കും മറ്റ്‌ അവശൃക്കാർക്കും എത്തിച്ചു കൊടുക്കുവൻ പദ്ധതിയുണ്ടന്ന് സെക്ഷൻ കമ്മിറ്റിക്കുവേണ്ടി പാസ്റ്റർ ജോസ്.റ്റി. ജോർജ്ജ്‌ അറിയിച്ചു .
പാസ്റ്റർ ജോസ് റ്റി ജോർജ്ജിനൊപ്പം പറക്കോട് ന്യൂ ലൈഫ് അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ ഷാജി. എസ്.
സെക്ഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ
പങ്കെടുത്തു. വിവിധ സ്ഥലങ്ങളിലെ വിതരണത്തിനായി സെക്ഷൻ സെക്രട്ടറി പാസ്റ്റർ ജോർജ് വർഗീസ്
ഖജാൻജി. പാസ്റ്റർ. സന്തോഷ്‌ ജി. കമ്മിറ്റി അംഗങ്ങളായ ഏ. കെ.ജോൺ, പി.ഡി. ജോണികുട്ടി എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.