ജനതാ കർഫ്യൂ: പൂർണ പിന്തുണ പ്രഖ്യാപിച്ചു ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഡോ .വിൽ‌സൺ ജോസഫ്

ഷാർജ : പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇന്ന്‌ നടത്തുന്ന ജനതാ കർഫ്യൂവിനു പൂർണ പിന്തുണ നൽകികൊണ്ട് ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഡോ .വിൽ‌സൺ ജോസഫ് .കൊറോണ വൈറസ് മൂലം ലോക രാജ്യങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ വിപത്തിൽ നിന്നും മോചനം നേടുവാൻ നമ്മുടെ രാജ്യവും വിശേഷാൽ കേരളവും എടുത്തിരിക്കുന്ന നിലപാട് ഏറ്റവും വിലപ്പെട്ടതാണ് .ഇന്ത്യൻ പ്രധാനമന്ത്രി യുടെയും ,കേരളാ മുഖ്യമന്ത്രിയുടെയും നിലപാടിനെ സസന്തോഷം ഐപിസി സഭകൾ സ്വാഗതം ചെയ്യുന്നുവെന്നും ജനതാ കർഫ്യൂവിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സഭകളിൽ ഇന്ന്‌ ഞായറാഴ്ച ആരാധനകൾ ഇല്ലാത്തതു കൊണ്ട് ഭവനത്തിലിരുന്നു എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്യുന്നു .കേന്ദ്ര സർക്കാരിന്റെയും ,കേരള ഗവണ്മെന്റിന്റെയും നിർദ്ദേശങ്ങൾ പാലിച്ചു മാത്രമേ ഐപിസി സഭകൾ പ്രവർത്തിക്കു കയുള്ളു .ഈ മഹാമാരിയിൽ നിന്നും വിടുതൽ നൽകുവാൻ ഐപിസിയിലെ എല്ലാ കത്തൃ ദാസന്മാരും ,വിശ്വാസികളും പ്രത്യേകം നാളെ ഭവനങ്ങളിൽ പ്രാർത്ഥനയിൽ നിരതരാകുകണമെന്ന് പാസ്റ്റർ വിൽസൺ ജോസഫ് പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.