സംസ്ഥാന പി.വൈ.പി.എ ശുചീകരണ സംവിധാനങ്ങൾ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സജ്ജമാക്കി

കൊട്ടാരക്കര: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന പി. വൈ.പി.എ കൊട്ടാരക്കര ഡിപ്പോയിൽ കൈകൾ വൃത്തിയാക്കുവാൻ വേണ്ടുന്ന സജ്ജീകരണങ്ങൾ ചെയ്തു.

കൊല്ലം റൂറൽ എസ്.പി ശ്രീ. ഹരിശങ്കർ, ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജും ചേർന്ന് സംസ്ഥാനതല ഉത്‌ഘാടനം നിർവഹിച്ചു.

കേരളത്തിൽ ഏറ്റവും വലിയ ഡിപ്പോകളിൽ ഒന്നായ കൊട്ടാരക്കര ഡിപ്പോയിൽ സജ്ജമാക്കിയ ഈ സംരംഭം ഇവിടെയെത്തുന്ന നൂറ് കണക്കിന് യാത്രക്കാർക്കും ജീവനക്കാർക്കും പ്രയോജനം ചെയ്യും.

ഒരേസമയം മൂന്ന് പേർക്ക് കൈകഴുകാനുള്ള സംവിധാനം, സാനിറ്റൈസർ, ഹാൻഡ് വാഷ്, വെള്ളം ഒഴുകി പോകാനുള്ള സംവിധാനം, ശുദ്ധജല സംഭരണി ഉൾപ്പെടെയാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഐ.പി.സി കേരള സ്റ്റേറ്റ് ട്രഷറർ പി.എം. ഫിലിപ്പ് കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ്നെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

കൗൺസിൽ മെമ്പർ പി.വി. കുട്ടപ്പൻ, കൊട്ടാരക്കര സോണൽ ട്രഷറർ മാത്യു സാം, ജോൺ ഹാബേൽ, കൊട്ടാരക്കര മേഖലാ പി. വൈ.പി.എയെ പ്രതിനിധീകരിച്ചു വൈസ്-പ്രസിഡന്റ് ബ്ലെസ്സൻ ബാബു, സെക്രട്ടറി പാസ്റ്റർ സാം ചാക്കോ, കൊട്ടാരക്കര സെന്റർ പി.വൈ.പി.എ സെക്രട്ടറി തോമസ് ജോൺ (കൊച്ചുമോൻ), ബിനോയ്‌ എം. കൊട്ടാരക്കര, പാസ്റ്റർ ബിജോയ്‌, സംസ്ഥാന പി.വൈ.പി.എ കൗൺസിൽ മെംബേർസ് പാസ്റ്റർ സജിമോൻ ഫിലിപ്പ്, റിനു പൊന്നച്ചൻ, റോഷൻ ഷാജി, അജി കെ. ദാനിയേൽ, മേഖലാ കമ്മിറ്റി അംഗം ഷിബിൻ ഗിലെയാദ്‌, ആശേർ എന്നിവർ പങ്കെടുത്തു.

സംസ്ഥാന പി.വൈ.പി.എ സെക്രട്ടറി സുവി.ഷിബിൻ ജി. ശാമുവേൽ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, ഓഫീസ് സെക്രട്ടറി പാസ്റ്റർ വിക്ടർ മലയിൽ എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.