ഇന്നത്തെ ചിന്ത : പുറത്തുപോയ പിശാച് തിരിച്ചുവരുമോ?

ജെ.പി വെണ്ണിക്കുളം

ഒരിക്കൽ പുറത്തുപോയ പിശാച് തിരിച്ചു വരുമോ എന്നതാണ് ചോദ്യം. ദുരാത്മാക്കളെ സംബന്ധിച്ച് കർത്താവ് എന്താണ് പറഞ്ഞതെന്ന് മനസിലാക്കിയാൽ അതിനുള്ള ഉത്തരം കിട്ടും. ചില കാര്യങ്ങൾ നാം ഗൗരവപൂർവം ശ്രദ്ധിക്കേണ്ടതുണ്ട്.
1. ഭൂതങ്ങളെ പുറത്താക്കിയാലും അവ തിരിച്ചു വരാൻ സാധ്യതയുണ്ട്.
2. മതകർമ്മങ്ങളിലൂടെ മനുഷ്യന് ലഭിക്കുക താത്ക്കാലിക വിടുതൽ മാത്രമാണ്.
3. പിശാച് പുറത്താക്കപ്പെട്ട സ്ഥാനത്തു പരിശുദ്ധാത്മാവ് വസിച്ചില്ലെങ്കിൽ പിന്നെയും അശുദ്ധാത്മാവ് അവിടെ സ്ഥാനം പിടിക്കും. അതായത് ഒരിക്കൽ ഉപേക്ഷിച്ച പാപസ്വഭാവം വീണ്ടും പ്രതിഷ്ഠിക്കാൻ പാടില്ല.
4. അലസന്റെ ഹൃദയം പിശാചിന്റെ പണിപ്പുരയാണ്. അലസത മാറ്റിയില്ലെങ്കിൽ ആ സ്ഥാനത്തു കള മുളച്ചുവരും.
5. തീരുമാനങ്ങൾ എടുക്കുന്നത് നല്ലതാണ്. പക്ഷെ, അതിൽ നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ പിശാചിന് അവസരം കൊടുക്കുകയാണ്.
6. ഒരു ആത്മീകൻ ആത്മീയനുള്ളത് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാതിരുന്നാൽ അതു പിശാചിന് ഇടം കൊടുക്കലാണ്.

ഒന്നോർക്കുക, ഒരിക്കൽ പുറത്തുപോയ അശുദ്ധാത്മാവ് ഒരുവനിൽ തിരികെ വന്നാൽ അവന്റെ അവസ്ഥ മുന്നിലത്തെതിലും വഷളായിരിക്കും. അതു നമുക്ക് വേണ്ട. നാം ദൈവത്തിന്റെ മന്ദിരമാണ്. ഈ മന്ദിരത്തിൽ വസിക്കേണ്ടത് പരിശുദ്ധാത്മാവ് തന്നെയാണ് (1 കൊരി. 3:16). ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും എന്ന മുന്നറിയിപ്പും ഇവിടെ വായിക്കാൻ കഴിയും. അതിനാൽ സൂക്ഷ്മതയോടെ ജീവിക്കാം.

ധ്യാനം: മത്തായി 12; ലൂക്കോസ് 11

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.