ഖത്തറിൽ പുതുതായി 64 പേർക്ക് കൊറോണ. ആകെ രോഗബാധിതർ 401 ആയി

ദോഹ: ഖത്തറിൽ പുതുതായി 64 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഇതോടുകൂടി രോഗബാധിതരുടെ എണ്ണം 401 ആയി.

ഖത്തറിൽ ഇതുവരെ 7950 പേർ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. അതിൽ 4 പേർ പൂർണമായും രോഗത്തിൽ നിന്നും മുക്തി നേടിയിട്ടുണ്ട്.

വൈറസ് വ്യാപനം തടയുന്നതിന് ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് 16000 എന്ന ഹോട്ട്ലൈനിൽ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.

-Advertisement-

You might also like
Comments
Loading...