ലേഖനം: ഒരു തിരിച്ചുവരവ് | മിനി ടൈറ്റസ്, സൗദി

ങ്ങോട്ടാണോ ഈ യാത്ര…? എവിടെ വരെ, എന്തിനു വേണ്ടി, ആരൊക്കെ, എത്രത്തോളം വരെ…. വീണ്ടും ഒരു തിരിച്ചുവരവ് ഉണ്ടാകുമോ? അത് സാദ്ധ്യമോ? ചിന്തിക്കേണ്ടിയിരിക്കുന്നു. ആലോചിക്കാനും മറ്റും ഇനി നമ്മുടെ മുൻപിൽ സമയം ഉണ്ടോ ? ഘടികാരത്തിൻ്റെ സൂചികൾ വേഗത്തിൽ സഞ്ചരിക്കുകയാണ്. പിടിച്ചു നിർത്താൻ ആവില്ല. ശ്രമിച്ചാലും നടക്കില്ല. അവ അതിവേഗത്തിൽ ഓടികൊണ്ടേയിരിക്കും. വഴിവക്കിൽ കണ്ടുകൊണ്ടിരുന്ന ചെറുപുഞ്ചിരികൾ നിറഞ്ഞ മുഖങ്ങൾ ഒക്കെ എവിടെയോ പോയി മറഞ്ഞു കഴിഞ്ഞു. വിദ്യാലയത്തിൻ്റെ അങ്കണത്തിൽ ഓടി കളിച്ചു കൊണ്ടിരുന്ന ചെറുകാൽ പാദങ്ങൾ എങ്ങോ ഓടിയൊളിച്ചു. ചീറി പായുന്ന വാഹനങ്ങൾ റോഡുകളിൽ ഇല്ല. നിരത്തുകൾ വിജനമായി കഴിഞ്ഞു. നിശബ്ദത നിറഞ്ഞ അന്തിരീക്ഷം. സന്താപത്തിൻ്റെയും സല്ലാപത്തിൻ്റെയും കാലങ്ങൾക്ക് മുറിവേറ്റിരിക്കുന്നു. ആരാണ് കാലങ്ങൾക്ക് മുറിവേൽപ്പിച്ചത്. ആ മുറിവ് ഉണക്കിയെടുക്കാൻ നമ്മുക്കാവുമോ?

എത്ര മനോഹരവും പാവനവുമായ ഒരു ഭൂമിയെയാണ് എനിക്കും നിനക്കും പാർപ്പാൻ സൃഷ്ടാവ് ഒരുക്കി തന്നത് .ഒന്നിലും മായമില്ലാത്ത ഒരു പരിപാവനമായ ഭൂമിയെ അല്ലേ നിൻ്റെ കരങ്ങളിൽ നിന്നെ സൃഷ്ടിച്ചവൻ തന്നത്. അതിനെ ഇത്രത്തോളം മ്ലേച്ഛതകൾ കൊണ്ട് നിറച്ചത് ആരാണ്? നീ തന്നെയല്ലേ…. പറയൂ. നീ തന്നെ അതിനുത്തരം പറയണം. നിൻ്റെ സുഖത്തിനും സൗകര്യത്തിനും വേണ്ടി നീ സകലത്തിലും മായംചേർത്തില്ലേ. സ്യഷ്ടാവ് തന്നത് മതിവരാത്തതു കൊണ്ട് നീ കുറെ കൂടി പുതുതായി നിൻ്റെ ബുദ്ധിയിൽ കണ്ടു പിടിച്ചത് അതിനോട് കൂട്ടി ചേർത്തില്ലേ. എന്നിട്ടപ്പോൾ എന്തായി…. നിൻ്റെ കണ്ടുപിടുത്തങ്ങൾ എല്ലാം വൃഥാ വായില്ലേ ഒരു ചെറു രോഗാണുവിനു മുൻപിൽ. നിനക്കൊന്ന് ശുദ്ധവായു ശ്വസിക്കാൻ കഴിയുന്നുണ്ടോ?

സകലത്തെയും മാറ്റി നിർത്തി ഞാനെന്ന ഭാവം വെടിഞ്ഞ് ഇനിയുള്ള ദിനങ്ങളിൽ ഭൂമിയിൽ മുട്ടുകളെ മടക്കി ഉയരങ്ങളിൽ ഉള്ള ആസൃഷ്ടാവിലേക്ക് നോക്കാം. നിൻ്റെ ഹൃദയം ദൈവസന്നിധിയിൽ ഒന്ന് നുറുങ്ങട്ടെ. നിൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഭൂമിയിലേക്ക് പതിയട്ടെ’. അതുമൂലം നാം അശുദ്ധമാക്കിയ ഭൂമിശുദ്ധമാകട്ടെ. .ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു. കഷ്ടങ്ങളിൽ അവൻ ഏറ്റവും തുണയായിരിക്കുന്നു. സകല വ്യാഥിയെയും നീക്കാൻ കഴിവുള്ളവൻ ഇന്നും ജീവിക്കുന്നു എന്ന സത്യം നാം മറക്കരുത്’. ഞാൻ എൻ്റെ കൈകളെ വിശുദ്ധാന്തർ മന്ദിരത്തിങ്കലേക്കുയർത്തി നിന്നോട് നിലവിളിക്കുമ്പോൾ എൻ്റെ യാചനകളുടെ ശബ്ദം കേൾക്കേണമേ” ജാതി മത ഭേതമില്ലാതെ നമ്മക്ക് മുട്ടുകൾമടക്കി കരം കോർത്ത് പിടിച്ച് പ്രാർത്ഥിക്കാം. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.