ഭീതിവിതക്കുന്ന കൊറോണ വൈറസ്; പ്രാർത്ഥനക്ക് ആഹ്വാനവുമായി ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ

മുംബൈ: മാനവ കുലത്തിനു തന്നെ ഭീഷണിയായി മാറിയ കൊറോണ കോവിഡ് 19 നെ തുടർന്നുള്ള സ്ഥിതി മഹാരാഷ്ട്രയിൽ ആശങ്കാജനകമായി തുടരുന്നു. ഒടുവിൽ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് പൂനെ യിൽ 10, മുംബൈ 2, നാഗ്പൂർ 3. എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്. ഏറെപേർ ആശുപത്രികളിലും, വീടുകളിലും നിരീക്ഷണത്തിലാണ്. സിനിമാശാലകൾ, ഷോപ്പിംഗ് മാളുകൾ ആരാധനാലയങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം മഹാരാഷ്ട്ര സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞു. ഹാർബർ, വെസ്റ്റേൺ, സെൻട്രൽ, ട്രാൻസ് ഹാർബർ, തുടങ്ങിയ റെയിൽവേ ലൈനുകളിൽ ആയി പ്രതിദിനം 75 ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്. അതിനാൽ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാകുമ്പോഴും ജനങ്ങൾ പൊതുവേ ആശങ്കാകുലരാണ്.

ഇന്ത്യ രാജ്യത്തെയും ലോക രാജ്യങ്ങളെയും ദൈവം വിടുവിക്കുന്നതിനായി ദൈവമക്കൾ ഒരു മനസ്സോടെ (15 .3.2020) ഞായറാഴ്ച വേർതിരിച്ചു പ്രാർത്ഥിക്കുവാൻക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ ആഹ്വാനം ചെയ്യുന്നു. ദൈവം പ്രാർത്ഥന കേട്ട് ദേശത്തെ സൗഖ്യമാക്കുവാൻ,സമാധാനവും സ്വസ്ഥതയുമുള്ള ജീവിതം ലോകജനതയ്ക്ക് സാധ്യമാകുവാൻ എല്ലാവരും പ്രാർത്ഥനയിൽ സഹകരിക്കണമെന്ന് ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ ഭാരവാഹികൾ പറഞ്ഞു.

-Advertisement-

You might also like
Comments
Loading...