സംഗീത സായാഹ്നവും പ്രവർത്തന ഉദ്ഘാടനവും നടന്നു

ഷാർജ: പി. വൈ. പി. എ, യു. എ. ഇ. റീജിയന്റെ 2019 -2022 പ്രവർത്തന ഉദ്ഘാടനവും സംഗീത സായാഹ്നവും നടത്തപ്പെട്ടു. പ്രസിഡന്റ്‌ ആയ പാസ്റ്റർ സൈമൺ ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉദ്ഘാടനം ഐ. പി. സി. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ രാജൻ എബ്രഹാം പ്രാർത്ഥനയോടെ നിർവഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ റീജിയൻ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ കെ. വൈ. തോമസ് അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.

ഐ. പി. സി. ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ് “ദൈവീക സമാധാനം ഉള്ളവരാകുക” എന്ന വിഷയത്തിൽ അല്പസമയം ദൈവവചനം ശുശ്രുഷിച്ചു. മുഖ്യ അതിഥിയായി ക്ഷണിക്കപ്പെട്ട ക്രിസ്തുവിൽ പ്രസിദ്ധനായ സംഗീതജ്ഞനും, ഗാനരചയിതാവും, വർഷിപ് ലീഡറുമായ ഡോ.ബ്ലെസ്സൺ മേമനയും പി. വൈ. പി. എ. ക്വയറും ചേർന്ന് സംഗീത ശുശ്രുഷ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ആയ പാസ്റ്റർ സാമുവേൽ സി. ജോൺസൻ, ട്രെഷറർ ആയ റോബിൻ സാം മാത്യു എന്നിവർ യഥാക്രമം സ്വാഗതവും നന്ദിയും അറിയിച്ചു. സെക്രട്ടറി ആയ ജേക്കബ് ജോൺസൻ ഭാവിയിൽ നടപ്പാക്കേണ്ട കർമ്മ പദ്ധതികളും അവതരിപ്പിച്ചു.

2020 യു. എ. ഇ. പി. വൈ. പി. എ. റീജിയന്റെ സിൽവർ ജൂബിലി വർഷം ആയതിനാൽ സിൽവർ ജൂബിലി കൺവെൻഷൻ, സിൽവർ ജൂബിലി മാഗസിൻ എന്നിവ പുറത്തിറക്കുന്നതും, മറ്റു ചില പ്രോഗ്രാമുകളും ഈ വർഷത്തിന്റെ പ്രത്യേകത ആയിരിക്കും എന്ന് പി. വൈ. പി. എ. ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികൾക്കും പ്രവർത്തനങ്ങൾക്കും റീജിയൻ സൺ‌ഡേ സ്കൂൾ പ്രതിനിധി ആയി പാസ്റ്റർ ദിലു പി. ജോൺ, വനിതാ സമാജം പ്രതിനിധി ആയി മേഴ്‌സി വിൽ‌സൺ, ഐ. പി. സി.ഗ്ലോബൽ മീഡിയ പ്രതിനിധി ഷിബു മുളങ്കാട്ടിൽ, യു. പി. ഫ്. പ്രതിനിധി ജിബു മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ഗെർസിം ജോണിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും യോഗം പര്യവസാനിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.