ലേഖനം: ദൈവത്തിന്റെ ദാനം

ജിനേഷ് പുനലൂർ

രു മനുഷ്യനെ സംബന്ധിച്ചു ദൈവം തരുന്ന ഏറ്റവും വലിയ ദാനമാണ് ഭൂമിയിലെ ജീവിതം . ദൈവം ആദം,ഹവ്വമാരെ സൃഷ്ടിച്ചു ഭൂമിയിൽ ആക്കി വച്ചു. അവർക്ക് ജീവിക്കാൻ വേണ്ട നല്ല പശ്ചാത്തലവും ദൈവം ഒരുക്കിയിരുന്നു. എന്നാൽ ഈ അനുഗ്രഹിക്കപ്പെട്ട ജീവിതത്തെ അവർ പാപം ചെയ്തു നശിപ്പിച്ചു. എന്നാൽ ദൈവം അത് അവിടെ കൊണ്ട് അവസാനിപ്പിച്ചില്ല, പാപം ചെയ്ത ആദാമിനോടും, ഹവ്വയോടും സംസാരിക്കാൻ ദൈവം ഇറങ്ങി വന്നു!! ഇതിനെയാണ് ദൈവത്തിന്റെ “കൃപ” എന്നു പറയുന്നത്.അർഹതയില്ലാത്ത ദാനത്തെയാണല്ലോ ബൈബിൾ “കൃപ” എന്ന് വിവക്ഷിക്കുന്നത്. ദൈവം അവരെ ‘സന്താനപുഷ്ടിയുള്ളവരായി ജീവിക്കുവിൻ’ എന്ന് അനുഗ്രഹിച്ചു.

ഒരു മൃഗത്തിന്റെ രക്തം മനുഷ്യന്റെ പാപങ്ങളെ കഴുകുവാൻ പര്യായാപ്തമാകാതെ വന്നപ്പോൾ,ദൈവം നമുക്ക് തന്ന ഏറ്റവും ശ്രേഷ്ഠമായ ദാനമായിരുന്നു”ക്രിസ്തു ” യോഹന്നാൻ 3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
ദൈവമാക്കിവച്ച മനുഷ്യരെയാണ് “ലോകം” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ആ മനുഷ്യർ ആയ നാം ഓരോരുത്തരും, നശിച്ചു പോകുവാൻ ദൈവം ആഗ്രഹിക്കുന്നില്ല. ‘പാപത്തിൻ്റെ ശമ്പളം മരണമത്രേ’ (റോമ.6: 23), എന്നായിരിക്കുമ്പോൾ പോലും കരുണാമയനായ ദൈവം നാം എല്ലാവരും മരിക്കേണ്ടേ സ്ഥാനത്തു നമുക്കു വേണ്ടി ദാനമായി തന്ന തൻ്റെ പുത്രനായ യേശുക്രിസ്തുവിനെ തകർക്കുകയും ആ രക്തം കൊണ്ട് നമ്മേ സ്വർഗ്ഗത്തിലെ അവകാശികൾ ആക്കുകയും ചെയ്തു !!
മുകളിൽ ഉദ്ധരിച്ചിരിക്കുന്ന വാക്യത്തിൽ (യോഹന്നാൻ 3:16) തന്നെ മൂന്ന് ദാനങ്ങൾ ആണ് ദൈവം നമുക്ക് വേണ്ടി തന്നിരിക്കുന്നത്, ഒന്നാമത് “ ദൈവത്തിന്റെ ഏക ജാതനായ പുത്രൻ” രണ്ടാമത് “ രക്ഷ”, മൂന്നാമതു “ നിത്യജീവൻ”. ആ ഒരു വാക്യത്തിന്നുള്ളിൽ തന്നെ ദൈവം ഒളുപ്പിച്ചു വച്ചിരിക്കുന്നു മൂന്നു ദാനങ്ങൾ !! ഇതു കൂടാതെ തന്നെ വേറെയും രണ്ടു ദാനങ്ങൾ ഉണ്ട്, പരിശുദ്ധ ആത്മാവ് (അപ്പൊ.പ്രവൃത്തികൾ 2:33) അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു, അതു കൊണ്ട് തന്നെ പരിശുദ്ധാത്മാവ് ദൈവത്തിന്റെ ദാനം തന്നെ. രണ്ടാമത്തെ ദാനം, കൃപാവരങ്ങൾ – എഫെസ്യർ 3:7 ആ സുവിശേഷത്തിന്നു ഞാൻ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു. കൃപാവരങ്ങൾ ഏതൊക്കെ തരങ്ങൾ ഉണ്ട് എന്നുള്ളത് കൊരിന്ത്യ ലേഖനം പന്ത്രണ്ടാം അദ്ധ്യായത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

യേശുക്രിസ്തുവിനെ ദൈവം ദാനം ആയി തന്നപ്പോൾ തന്നെ ബാക്കി ഉള്ള എല്ലാ ദാനവും ദൈവം നമുക്ക് തരുവാൻ മടിച്ചിരുന്നില്ല, ഇത് ആണ് ദൈവത്തിന്റെ സ്നേഹം (അഗാപ്പെ) എന്ന് പറയുന്നത്. ദൈവത്തെ മനസ്സിലാക്കിയവർ ഈ ദാനത്തെ ഓർത്തു നന്ദി പറയാതെ ഇരിക്കുകയില്ല. എന്നാൽ സങ്കടകരം എന്നു പറയട്ടെ, മനുഷ്യർ ദൈവത്തെ മനസ്സിലാക്കാത്ത മൂഢന്മാർ ആയി കഴിഞ്ഞിരിക്കുന്നു. ഇതിനെ ഒന്നു പരത്തി പറഞ്ഞാൽ, മനുഷ്യർ ദ്രവ്യ മോഹികളും, സ്ഥാന മോഹികളും ആയി കഴിഞ്ഞിരിക്കുന്നു!! പരിശുദ്ധാത്മാവ് പ്രതിപാദിക്കുന്ന ഒരേയൊരു കാര്യം, ‘പണവും ജീവിത സൗകര്യങ്ങളും’ അല്ല ദാനം എന്ന് പറയുന്നത് ഈ ‘മനുഷ്യജീവിതം’ ആണ് ദൈവത്തിന്റെ ദാനം. യോഹന്നാൻ 4:10 അതിന്നു യേശു: “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു. ദൈവം ദാനമായി തന്ന ഈ അനുഗ്രഹീത ജീവിതം, ആത്മീയതയിൽ തികവുള്ളവരായി ജീവിക്കുവാൻ ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് നമ്മളെ ഓരോരുത്തരെയും സഹായിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.