മസ്ക്കറ്റ് കാൽവറി ഫെലോഷിപ്പ് ചർച്ചിന് പുതിയ ഭാരവാഹികൾ

മസ്ക്കറ്റ് : മുപ്പതാമത് വർഷത്തേക്ക് പ്രവേശിക്കുന്ന കാൽവറി ഫെലോഷിപ്പ് ചർച്ചിന്റെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു. പ്രസിഡൻ്റ് പാസ്റ്റർ. ഡോ. സാബു പോൾ, സെക്രട്ടറി സജി ഏബ്രഹാം, ട്രഷറാർ അനിൽ ചാക്കോ എന്നിവരും കമ്മിറ്റി അംഗങ്ങളായി സഹോദരൻമാരായ വർഗ്ഗീസ് എം.
ഇ ജോസഫ് ഫിലിപ്പ്, സുനിൽ വർഗ്ഗീസ്, റ്റിബിൻ എ തോമസ്സ് എന്നിവരും  തിരഞ്ഞെടുക്കപ്പെട്ടു.

post watermark60x60

കൂടാതെ, സ്കൂൾ ഓഫ്  ക്രൈസ്റ്റ് (CSC)ഹെഡ്മാസ്റ്ററായി ജോർജ് മാത്യു, യൂത്ത് സെക്രട്ടറിയായി (CYF) ബെൻസി വർഗ്ഗീസ്, വിമൻസ് ഫെലോഷിപ്പ് (CWF)വൈസ് പ്രസിഡൻ്റായി ലീന സാബു,  സെക്രട്ടറിയായി വൽസമ്മ വർഗ്ഗീസ് എന്നിവരെയും തിരഞ്ഞെടുത്തു.

ഒമാനിലെ മലയാളി ക്രൈസ്തവ വിശ്വാസികൾക്കിടയിലെ അനുഗ്രഹീത പെന്തകോസ്ത് കൂട്ടായ്മയായ കാൽവറി ഫെലോഷിപ്പ് ചർച്ച്, പി.സി.ഓ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സഭ കൂടിയാണ്. എല്ലാ വെള്ളിയാഴ്ച്ചകളിലും രാവിലെ 9:45 മുതൽ 11:45 വരെ റൂവിയിലുള്ള പി.സി.ഒ. ഓൾഡ് മെയിൻ ഹാളിൽ വച്ചാണ് ആരാധന നടക്കുന്നത്.

-ADVERTISEMENT-

You might also like