ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ കൺവൻഷൻ

കോട്ടയം: മദ്ധ്യതിരുവിതാംകൂറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം വാർഷിക സെന്റർ കൺവൻഷൻ ഫെബ്രുവരി 27 വ്യാഴാഴ്ച മുതൽ മാർച്ച് 1 ഞായറാഴ്ച വരെ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും.
വ്യാഴാഴ്ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിലും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നാഗമ്പടം എസ്.എച്ച് മൌണ്ട് റ്റിപിഎം ആരാധനാലയത്തിലും നടക്കും.

കൺവൻഷന്റെ അനുഗ്രഹത്തിനായി കോട്ടയം സെന്ററിലെ എല്ലാ പ്രാദേശിക സഭകളിലും പ്രതേൃക ഉപവാസ പ്രാർത്ഥന നടന്നു. കൺവൻഷന് മുന്നോടിയായി ഇന്ന് വൈകിട്ട് നടക്കുന്ന സുവിശേഷ വിളംബര റാലിയിൽ നൂറുകണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കും. സെന്റർ കണ്‍വൻഷന്റെ അനുഗ്രഹത്തിനായി കണ്‍വൻഷന്റെ ആരംഭ ദിവസം മുതൽ സമാപന ദിവസം വരെ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും സെന്റർ ഫെയ്ത്ത് ഹോമിൽ നടക്കും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തിൽ കോട്ടയം സെന്ററിലെ കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ 32 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.