അഞ്ച് മണിക്കൂറിന് 500 രൂപ നല്‍കിയാല്‍ എസി കാറില്‍ പാറിപ്പറക്കാം, ആസ്വദിക്കാന്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലേക്ക് വന്നോളൂ

 

 

തിരുവനന്തപുരം: തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ച റെന്റ് എ കാര്‍ സേവനത്തിനു മികച്ച പ്രതികരണം. 0484 7136581 എന്ന നമ്പറില്‍ വിളിച്ചു കാറുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യാം. ദിവസവും ഇരുനൂറിലേറെ ബുക്കിങ്ങുകള്‍ എത്തുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. വാടകയ്ക്ക് എടുത്ത് സ്വയം ഓടിച്ചു പോകാന്‍ കഴിയുന്ന കാറുകള്‍ നല്‍കുന്നത് ഇന്‍ഡസ് ഗോയാണ്.”

വേണ്ടത് ആധാര്‍ കാര്‍ഡും ലൈസന്‍സും

ലളിതമായ നടപടിക്രമങ്ങളിലൂടെ ആര്‍ക്കും കാറുകള്‍ വാടകയ്ക്ക് എടുക്കാം. രേഖകളായി ആധാര്‍ കാര്‍ഡും ലൈസന്‍സും നല്‍കണം. ഇവ ഫോട്ടോ കോപ്പി എടുത്തതിനു ശേഷം തിരിച്ച നല്‍കും. സെക്യൂരിറ്റി ഡെപ്പോസിറ്റായി പ്രത്യേകം തുക ഈടാക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

24 മണിക്കൂറും സര്‍വീസ്, ബ്രേക്ക്ഡൗണ്‍ സഹായം ഇവര്‍ നല്‍കും. കാറില്‍ എ.ബി.എസ്. ജി.പി.എസ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

അഞ്ഞൂറ് രൂപ മുതല്‍ പാക്കേജുക

അഞ്ച് മണിക്കൂറിനു 500 രൂപ മുതല്‍ പല തരത്തിലുള്ള പാക്കേജുകള്‍ ലഭ്യമാണ്. 500 രൂപയ്ക്ക് മാരുതി സെലേറിയോ കാര്‍ ലഭിക്കും. ഹോണ്ട സിറ്റി, മഹിന്ദ്ര എക്സ്.യു.വി, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ എന്നിങ്ങനെ ഇഷ്ടപ്പെട്ട വാഹനങ്ങള്‍ സ്വന്തമായിട്ട് ഓടിച്ചു പോകാം. ഓട്ടോമാറ്റിക് , മാനുവല്‍ ഗിയര്‍ ഓപ്‌ഷനുകളുള്ള കാറുകള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം.

ഒരു ദിവസം, ഒരാഴ്ച, ഒരു മാസം എന്നിങ്ങനെ വ്യത്യസ്ത കാലയളവുകളിലേയ്ക്ക് വാഹനങ്ങള്‍ കിട്ടും. ശനി, ഞായര്‍ ,പൊതു അവധി ദിവസങ്ങളില്‍ നിരക്കുകളില്‍ നൂറു രൂപയുടെ വ്യത്യാസമുണ്ടാകും. റെയില്‍വേ സ്റ്റേഷന് മുന്നിലുള്ള കൗണ്ടറില്‍ നിന്നും ഇഷ്ടമുള്ള കാറുകള്‍ തെരഞ്ഞെടുക്കാം.

നിശ്ചയിക്കപ്പെട്ടതിലും അധികം ഓടുന്ന കിലോമീറ്ററിന് ഏഴു രൂപ മുതല്‍ ഈടാക്കും.

വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അല്‍പ്പം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പും നല്‍കുന്നു. യാത്രയ്ക്കിടെ അപകടം എന്തെങ്കിലും സംഭവിച്ചാല്‍ അറ്റകുറ്റപണിയുടെ അത്തരവാദിത്തവും വാടകയ്ക്ക് എടുക്കുന്നയാള്‍ വഹിക്കേണ്ടി വരും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.