ശ്രദ്ധേയമായി ഹംഗൽ മിഷൻ്റെ ‘DECODE’

വേദപുസ്തക വ്യാഖ്യാനത്തിന് പുത്തൻ ആവരണങ്ങൾ നൽകുകയാണ് മാർത്തോമ്മാ സഭയുടെ കർണാടകയിലുള്ള മിഷൻ ഫീൽഡായ ഹംഗൽ മിഷന്റെ യുവജന സഖ്യം. വേദപുസ്തക ധ്യാനത്തിന് പുത്തൻ നിർവ്വചനം നൽകുന്ന ‘DECODE ‘ എന്ന ഡിവോഷണൽ ആൽബം. മാരാമൺ കൺവൻഷനിൽ പുറത്തിറക്കിയ ഈ ആൽബത്തിൽ പുസ്തക രൂപത്തിലും ,പ്രഭാഷണ രൂപത്തിലും നാം വായിച്ചും, കേട്ടറിഞ്ഞതുമായ വേദപുസ്തക ധ്യാനത്തെ ദൃശ്യ ഭാഷയിലേക്ക് പകർത്തുകയാണ് ഹംഗൽ മിഷൻ ഫീൽഡിലെ യുവജനങ്ങൾ.

അതി സങ്കീർണമായ ധ്യാന വിചാരങ്ങളെ ,സ്വജീവിതത്തിൽ നിന്നുള്ള ലളിതമായ ദൃശ്യങ്ങളിലുടെ മനുഷ്യ മനസ്സുകളിലേക്ക് ആഴത്തിൽ ബന്ധിപ്പിക്കുക എന്നുള്ള ലക്ഷ്യത്തിലാണ് ‘DECODE’ എന്ന പേര് ഈ ആൽബത്തിന് നൽകിയിരിക്കുന്നത്. ഈ പേരിനോട് സത്യസന്ധത പുലർത്താൻ ഈ ആറ് ധ്യാനങ്ങളിലൂടെ ഇതിന്റെ നിർമ്മാതകൾക്ക് സാധിച്ചിട്ടുണ്ട്. ഹംഗൽ എന്ന ഗ്രാമത്തിലെ കന്നട വിശ്വാസികൾ വേദപുസ്തകത്തെ ഏങ്ങനെ വായിക്കുന്നു എന്നതിന്റെ നേർ ചിത്രമാണിത്. അവരുടെ വിശ്വാസ പ്രഖ്യാപനവും വിശ്വാസ ജീവിതത്തിന്റെ അടയാളപ്പെടുത്തലും നമ്മുക്ക് ഇതിൽ ദർശിക്കാം. അവരുടെ ജീവിത പശ്ചാത്തലത്തിൽ നിന്നു കൊണ്ടും,സാമൂഹ്യ ഇടങ്ങളിൽ നിന്നും വേദപുസ്തകത്തെ സമീപിക്കുകയാണ് ഇവിടെ. തങ്ങളുടെ ജീവിത ഇടങ്ങളോട് വേദപുസ്തക വാക്യത്തെ ബന്ധപ്പെടുത്താനുള്ള ഉദ്യമത്തിൽ അവർ പൂർണ്ണമായും വിജയിച്ചിരിക്കുന്നു എന്ന് പറയാം. അധ്വാനിക്കുന്നവർക്കും വേദന അനുഭവിക്കുന്നവർക്കുമൊപ്പം സഞ്ചരിക്കുന്ന ക്രിസ്തുവിനെയാണ് അവർ ദൃശ്യവത്കരിക്കുന്നത്. തൊഴിൽ ഇടങ്ങളെയും, കർഷക സംസ്കാരത്തെയും, ആചാരങ്ങളെയും, ഭൂമിയെയും, മറ്റ് മതങ്ങളെയും, അധ്വാനത്തെയും ഒക്കെ വിശ്വാസ ജീവിതത്തോട് ചേർത്ത് വായിക്കാനുള്ള വലിയ ശ്രമം ഈ ധ്യാനങ്ങളിൽ ഉണ്ട്.
ഫിലിപ്പിയർ 3:13 എന്ന വാക്യത്തെ കർണാടകയിലെ കർഷക ആചാരവുമായി ചേർത്ത് വായിക്കുന്നത് ,വേദപുസ്തകത്തെ കൂടുതൽ സാമൂഹ്യ ഇടങ്ങളോട് ചേർത്ത് വായിക്കുവാനുള്ള പ്രചോദനം നമ്മൾക്ക് നൽകുന്നു .

1 പത്രോസ് 4:8 എന്ന വാക്യം സമകാലിക ഇന്ത്യയിൽ എങ്ങനെ വായിക്കണം എന്നുള്ളത് വളരെ ഭംഗിയായി അവതരിപ്പിക്കുന്നു. വ്യത്യസ്തകളെയും, വൈവിധ്യങ്ങളെയും വേദപുസ്തക അടിസ്ഥാനത്തിൽ വായിക്കുവാൻ ഇത് നമുക്ക് വെല്ലുവിളി ഉയർത്തുന്നു.
ഇത്തരത്തിലുള്ള ഗൗരവവും,മർമ്മ പ്രധാനവുമായ ആറ് ധ്യാനങ്ങളെ ലളിതമായ ദൃശ്യ ഭാഷയിലുടെ അവതരപ്പിച്ച ഹംഗൽ മിഷനിലെ യുവജനങ്ങളെ അഭിനന്ദിക്കുന്നു. ധ്യാനത്തിന്റെ ഒരു പുതിയ പ്രയോഗത്തിനും, വായനക്കുമാണ് ഇവർ തിരി തെളിയിച്ചിരിക്കുന്നത്.

ഈ ഉദ്യമത്തിന് നേതൃത്വം നൽകിയ റവ. ലിജോ സി ജോസഫ്, റവ. തോമസ് ജോർജ്, ഇവാ. ദേവകുമാർ, ഇവാ.ചലപതി, ഇവാ.രവികുമാർ, ഇവാ.ശ്രീകുമാർ, റോഷൻ ജോർജ് എന്നിവർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. മാരാമൺ കൺവൻഷനിൽ വെച്ച് ജോസഫ് മാർത്തോമാ മെത്രാപ്പോലീത്താ, ഷിബി പീറ്റർക്ക് (NCCI, പ്രോഗ്രാം കോർഡിനേറ്റർ) നല്കി ആൽബം പ്രകാശനം ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.