“ഇത് നിശ്ചയദാർഢ്യത്തിന്റെ ജീവിത വിജയം” യുവാക്കൾക്കു പ്രചോദനമായി ജേക്കബ് തങ്കച്ചൻ

തയ്യാറാക്കിയത് : പാസ്റ്റർ ഷിബിൻ മാത്യു (K.E. യു.എ.ഇ. സെക്രട്ടറി)

ദുബായ്: വേൾഡ് ട്രയാത്തലോൺ കോർപ്പറേഷൻ ദുബായിയിൽ വെച്ച് സംഘടിപ്പിച്ച അയൺമാൻ ചലഞ്ച് വിജയകരമായി പൂർത്തിയാക്കിയ ജേക്കബ് തങ്കച്ചൻ നിശ്ചയദാർഢ്യമുള്ളവർക്കു ഏതു ലക്ഷ്യവും അനായേസേ നേടാം എന്ന സന്ദേശം നമുക്ക് നൽകുകയാണ്. ഫെബ്രുവരി ഏഴാം തിയതി നടന്ന അയൺമാൻ ചലഞ്ചിനായി താൻ കഴിഞ്ഞ 6 മാസങ്ങൾ കഠിനമായ പരിശീലനത്തിൽ ആയിരുന്നു. 25 മീറ്റർ പോലും തികച്ചു നീന്തുവാൻ ഭയപ്പെട്ടിരുന്ന ജേക്കബിനു ഈ ചലഞ്ചിന്റെ ഭാഗമായി 2 കിലോമീറ്റർ ജുമേറ നടുക്കടലിലേക്കെന്ന രീതിയിൽ നീന്തുവാൻ സാധിച്ചത് തന്റെ I CAN DO എന്ന ആപ്തവാക്യത്തിൽ ഊന്നിയുള്ള നിശ്ചയദാർഢ്യത്തിന്റെ കൂടെ ഫലമായിട്ടു ആണ്. കഴിഞ്ഞ 6 മാസങ്ങളിൽ ദിവസവും ഒന്ന് മുതൽ രണ്ട് മണിക്കൂറുകൾ വരെ താൻ പരിശീലനത്തിനായി ഉപയോഗിച്ചിരുന്നു. അതിന്റെ ഫലം കൂടെ ആണ് ഈ സ്വപ്നസാഫല്യമായ വിജയം.

post watermark60x60

90 കിലോമീറ്റർ സൈക്ലിംഗ്, 21 കിലോമീറ്റർ ഓട്ടം, 2 കിലോമീറ്റർ സമുദ്രത്തിലെ നീന്തൽ ആദിയായ മത്സരഘട്ടങ്ങൾ എല്ലാം തന്നെ നിശ്ചിത സമയത്തിനും ഒന്നര മണിക്കൂർ മുമ്പേ പൂർത്തീകരിക്കുവാൻ തനിക്കു സാധിച്ചു. കഴിഞ്ഞ മാസം കേരളത്തിലെ വാഗമൺ അൾട്രാ മാരത്തോണിൽ 90 കിലോമീറ്റർ മലമടക്കുകൾ താണ്ടിയുള്ള ഓട്ടമത്സരത്തിലും വിജയം നേടിയിട്ടുണ്ട്. ഐ.പി.സി. വർഷിപ്പ് സെന്റർ ഷാർജ സഭാംഗമായ ജേക്കബ്, ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരി എം.ഡിവ്. ബിരുദധാരിയും, വർഷിപ്പ് സെന്റർ കോളേജ് ഓഫ് തിയോളജിയിൽ എം.റ്റി.എച്ച് വിദ്യാർത്ഥിയുമാണ്. ദുബായ് സ്പാർക് ഇന്റർനാഷണൽ എനർജി ഓഫീസ് മാനേജരായി താൻ ജോലി ചെയ്തു വരുന്നു.

ഈ വരുന്ന ഡിസംബറിൽ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന്റെ അനുസ്മരണത്തിനായി ഇന്ത്യൻ സൈന്യം സംഘടിപ്പിക്കുന്ന, 160 കിലോമീറ്റർ ബോർഡർ റേസിനായി താൻ തയാറെടുപ്പുകൾ നടത്തി വരുന്നു. പെന്തകോസ്ത് വിഭാഗത്തിൽ നിന്നും ഇങ്ങനെ ഉള്ള മേഖലകളിലേക്ക് കൂടുതൽ കൂടുതൽ യുവജനങ്ങൾ മുന്നോട്ടിറങ്ങുന്നതിന് തന്റെ ജീവിതം ഒരു ഉത്തേജനം ആവട്ടെ എന്ന് താൻ ആഗ്രഹിക്കുന്നു. എറണാകുളം വളഞ്ഞബലം ഐ.പി.സി ഹെബ്രോൻ സഭാംഗങ്ങളായ തങ്കച്ചൻ തങ്കമ്മ ദമ്പതികളുടെ മകനാണ്. ജെസ്സി ജേക്കബ് ആണ് ഭാര്യ, മകൻ ജോൺ ജേക്കബ്. ജേക്കബ് തങ്കച്ചന് ക്രൈസ്തവ എഴുത്തുപുരയുടെ എല്ലാവിധ അഭിനന്ദനങ്ങളും താങ്കളുടെ അടുത്ത ലക്ഷ്യ പ്രാപ്തിയ്ക്കായി വിജയാശംസകളും നേരുന്നു.

-ADVERTISEMENT-

You might also like