48-മത് ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രുവരി 19 മുതൽ

മാവേലിക്കര:  48-മത്  ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രുവരി 19 മുതൽ  23 വരെ  ശാലേം ഹാളിന് സമീപമുള്ള ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും.  ഫെബ്രുവരി 19 നു ആലപ്പുഴ ഈസ്റ്റ്‌ സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. വി. വർഗീസ് ഉദ്ഘാടനം ചെയ്യും.
തുടർന്നുള്ള  യോഗങ്ങളിൽ പാസ്റ്റർമാരായ കെ.സി. ജോൺ, ബി. മോനച്ചൻ, കെ. ജെ. തോമസ്,  പ്രിൻസ് തോമസ് , പോൾ ഗോപാലകൃഷ്ണൻ  എന്നിവർ ദൈവവചന പ്രഭാഷണം നടത്തും. ഹീലിംഗ് മെലഡി ഗാനങ്ങൾ ആലപിക്കും.

Download Our Android App | iOS App

സോദരിസമാജ വാർഷികം , ശുശ്രൂഷക സമ്മേളനം, പുത്രിക സംഘടനകളുടെ സംയുക്ത വാർഷികം എന്നിവ കൺവൻഷന്റെ പകൽ യോഗങ്ങളായി നടക്കും. ഞായറാഴ്ച കർത്തൃമേശയോട് കൂടിയ സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.
പാസ്റ്റർമാരായ എം. ഓ. ചെറിയാൻ , സുരേഷ് മാത്യു ,  എം. വി. ഫിലിപ്പ് , വി. ജോൺ ശങ്കരത്തിൽ , ടി. കെ. റെജി തുടങ്ങിയവർ ഉൾപ്പെട്ട കമ്മറ്റി നേതൃത്വം നൽകുന്നു.

-ADVERTISEMENT-

You might also like
Comments
Loading...