ഇന്ത്യയില്‍ ആദ്യമായി വെള്ളത്തിനടിയിലൂടെ ട്രെയിന്‍; ട്രെയിന്‍ സര്‍വീസിന് വ്യാഴാഴ്ച മുതല്‍ ആരംഭം

കൊല്‍ക്കത്ത : ഇന്ത്യയില്‍ ആദ്യമായി വെള്ളത്തിനടിയിലൂടെയുള്ള ട്രെയിന്‍ സര്‍വീസിന് ആരംഭമാകുന്നു. ഈ മാസം 13 ന് വ്യാഴാഴ്ചയായിരിയ്ക്കും ആ പുതിയ യാത്ര . കൊല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സെക്ടര്‍ 5നെയും ഹൗറയെയും ബന്ധിപ്പിച്ചായിരിക്കും ട്രെയിന്‍ സര്‍വ്വീസ് .
ഈസ്റ്റ്-വെസ്റ്റ് കോറിഡോര്‍ മെട്രോ ലൈനില്‍പ്പെടുന്ന ട്രെയിനാണ് വെള്ളത്തിനടിയിലൂടെ സര്‍വീസ് നടത്താന്‍ പോകുന്നത്. പതിനാറ് കിലോമീറ്റര്‍ നീളമുള്ള ഈ പാതയുടെ ചില ഭാഗങ്ങള്‍ കടന്നു പോവുക വെള്ളത്തിനടയിലൂടെയായിരിക്കും.

ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം.
ആഴമേറിയ ഭാഗത്തായിരിക്കും ട്രെയിന്‍ സര്‍വ്വീസ് നടത്തുക . രണ്ട് ടണലുകളിലൂടെയായിരിക്കും ട്രെയിന്‍ കടന്നു പോവുക.
1.4 മീറ്റര്‍ വീതിയുള്ള കോണ്‍ക്രീറ്റ് ടണലാണിത്. നൂതന സാങ്കേതിക വിദ്യകളാണ് സര്‍വീസിനായി ഉപയോഗിച്ചിരിക്കുന്നത്. ടണലില്‍ ഒരു തുള്ളി വെള്ളം പോലും കയറാത്ത രീതിയിലാണ് നിര്‍മ്മിതി.

ഹൈഡ്രോഫിലിക് ഗാസ്‌കറ്റ് എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. 8500 കോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവായിട്ടുള്ളത്.
ഇന്ത്യയിലെ ആദ്യ മെട്രോ സര്‍വീസ് കൊല്‍ക്കത്തയിലെ മെട്രോ സര്‍വീസാണ്. 35 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മെട്രോയുടെ രണ്ടാമത്തെ ലൈന്‍ വരുന്നത്. അതാണ് ഈസ്റ്റ് വെസ്റ്റ് മെട്രോ സര്‍വീസ്. അനുമതി ലഭിച്ച്‌ 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യ പടിയെന്ന നിലയില്‍ ട്രെയിന്‍ ഓടുന്നത്. 16 കിലോമീറ്റര്‍ നീളമുണ്ടെങ്കിലും അഞ്ച് കിലോമീറ്റര്‍ ദൂരത്തിലൂടെയുള്ള സര്‍വീസായിരിക്കും നടത്തുക.

Courtesy :E.C.Daily

-Advertisement-

You might also like
Comments
Loading...