ഐ.പി.സി ആയൂർ സെന്റർ കൺവൻഷൻ ഫെബ്രുവരി 28 മുതൽ

ആയൂർ: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ(ഐ.പി.സി) 30-മത് ആയൂർ സെന്റർ കൺവൻഷൻ ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ നടത്തപ്പെടുന്നു.ആയൂർ ആമ്പാടി ഓഡിറ്റോറിയത്തിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്. വെള്ളിയാഴ്ച(28-2-20) രാവിലെ 10 മണിക്ക് സെന്റർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് മത്തായി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഷിബു നെടുവേലിൽ ,പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ ,പാസ്റ്റർ ഫിലിപ്പ് പി.തോമസ്, പാസ്റ്റർ സാം ജോർജ്, പാസ്റ്റർ രതീഷ് ഏലപ്പാറ എന്നിവർ ദൈവവചനം സംസാരിക്കും. ഹെവൻലി ബീറ്റ്‌സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

post watermark60x60

എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ പൊതുയോഗം നടക്കും. വെള്ളിയാഴ്ച രാവിലെ ഉണർവ്വ് യോഗവും ഉപവാസ പ്രാർത്ഥനയും,ഉച്ചക്ക് ശേഷം 2 മണിമുതൽ സോദരി സമാജം വാർഷികവും, ശനിയാഴ്ച രാവിലെ 10 മണിമുതൽ മാസയോഗവും,ഉച്ചക്ക് 2 മണിമുതൽ സണ്ടേസ്കൂൾ,പി.വൈ.പി.എ വാർഷികവും നടക്കും.ഞാറാഴ്ച രാവിലെ 8:30 മുതൽ തിരുവത്താഴ ശുശ്രൂഷയും,സംയുക്ത ആരാധനയും നടക്കും. വൈകിട്ട് 6 മണിമുതൽ നടക്കുന്ന സമാപന പൊതുയോഗത്തോടെ കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

You might also like