റ്റി.പി.എം കോഴിക്കോട് സെന്റർ കൺവൻഷൻ ഫെബ്രുവരി 20 മുതൽ

കോഴിക്കോട്: മലബാറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ ദി പെന്തെക്കോസ്ത് മിഷൻ കോഴിക്കോട് വാർഷിക സെന്റർ കൺവൻഷൻ ഫെബ്രുവരി 20 വ്യാഴം മുതൽ 23 ഞായർ വരെ കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിൽ നടക്കും.
വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും.

post watermark60x60

കൺവൻഷന് മുന്നോടിയായി ഫെബ്രുവരി 16 ന് വയനാട് റോഡിലുള്ള കോഴിക്കോട് സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും ശുഭ്രവസ്ത്രധാരികളായ ആയിരകണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന സുവിശേഷ വിളംബര റാലി ക്രിസ്ത്യൻ കോളേജ് ക്രോസ്സ് റോഡ് വഴി ബീച്ച് കൺവൻഷൻ നഗരിയിൽ എത്തിച്ചേരും.

ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

Download Our Android App | iOS App

ഞായറാഴ്ച രാവിലെ 9 ന് കോഴിക്കോട് സെന്ററിലെ കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെയും കർണാടക കുടകിലെ സിദ്ധാപൂർ, തമിഴ്നാട് നീലഗിരിയിലെ ദേവാലയ, കയ്യൂന്നി എന്നിവിടങ്ങളിലെയും 28 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. സെന്റർ പാസ്റ്റർ എം.സി ബാബുകുട്ടി, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ സാംകുട്ടി എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like