13-മത് ഐ.പി.സി യു.കെ-അയർലണ്ട് റീജിയൺ വാർഷിക കൺവൻഷൻ മെയ്‌ 29 മുതൽ

മാഞ്ചസ്റ്റർ: 13-മത് ഐ.പി. സി യു.കെ-അയർലണ്ട് റീജിയൺ വാർഷിക കൺവൻഷൻ മെയ്‌ 29 മുതൽ 31 വരെ നടത്തപ്പെടുന്നു. മാഞ്ചസ്റ്റർ wilmslow road, Parrs wood high school(M20 5PG) വച്ചാണ് യോഗങ്ങൾ നടക്കുന്നത്. പാസ്റ്റർ റ്റി. വത്സൻ എബ്രഹാം(ഐ. പി.സി ജനറൽ പ്രസിഡന്റ്‌), പാസ്റ്റർ കെ.എസ് ജോസഫ്(ഐ.പി.സി കർണാടക സ്റ്റേറ്റ് പ്രസിഡന്റ്‌), ഇവാ.ഷിബിൻ ജി. സാമുവേൽ(പി.വൈ.പി.എ കേരളാ സ്റ്റേറ്റ് സെക്രട്ടറി)എന്നിവർ ദൈവവചനം സംസാരിക്കും. റീജിയൺ ക്വയർ ആരാധനക്ക് നേതൃത്വം നൽകും.

വെള്ളിയാഴ്ച (29-5-20)വൈകിട്ട് 5 മണിമുതൽ രജിസ്‌ട്രേഷൻ, 6 മണിമുതൽ ഉദ്ഘാടനവും,സുവിശേഷ യോഗവും നടക്കും, ശനിയാഴ്ച (30-5-2)രാവിലെ 9 മണിമുതൽ പാസ്റ്ററൽ മീറ്റിങ്ങും, 10മണിമുതൽ ഉണർവ്വ് യോഗവും, ഉച്ചക്ക് 2 മണിമുതൽ 4 വരെ സണ്ടേസ്കൂൾ, പെന്തക്കോസ്ത് വോയ്‌സ്,പി.വൈ.പി. എ, സഹോദരി സമാജം വാർഷിക സമ്മേളനങ്ങൾ നടക്കും. 5:30 മുതൽ പൊതുയോഗവും നടക്കും. ഞാറാഴ്ച(31-5-20)നടക്കുന്ന കർത്തൃമേശയോടും സംയുക്ത ആരാധനയോടും വാർഷിക കോൺഫ്രൻസ് സമാപിക്കും.

പാസ്റ്റർ ബാബു സഖറിയ, പാസ്റ്റർ സി.റ്റി എബ്രഹാം, പാസ്റ്റർ ജേക്കബ് ജോർജ്ജ്, സാം മാത്യു, ജോൺ മാത്യു, പാസ്റ്റർ വിൽസൺ ബേബി, സിജോ ജോയ് എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading