വേൾഡ് റിവൈവൽ മിനിസ്ട്രീസ് ജനറൽ കൺവൻഷൻ

റാന്നി:റാന്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വേൾഡ് റിവൈവൽ മിനിസ്ട്രീസ് ജനറൽ കൺവെൻഷൻ ഏപ്രിൽ 1 ബുധൻ മുതൽ 5 ഞായർ വരെ മടന്തമൺ പ്രാർത്ഥനാ ഗിരിയിൽ വെച്ച് നടക്കും. ഏപ്രിൽ 1 ന് വൈകുന്നേരം 4 മണിയോടെ സുവിശേഷ റാലിയോടെ കൺവൻഷനു തുടക്കം കുറിക്കും.

News Middle Advt Banner

വേൾഡ് റിവൈവൽ മിനിസ്ട്രീസ് സ്ഥാപക പ്രസിഡൻറ് പാസ്റ്റർ ടിജോ മാത്യു ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം), പാസ്റ്റർ വി. എം .ജേക്കബ്, പാസ്റ്റർ റോയി ഡാനിയൽ മാത്യു, ബാബു ജോർജ് കാനഡ എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. തഞ്ചാവൂർ വില്യംസ്, പാസ്റ്റർ സുധീഷ് ആലപ്പാറ, ബെൻസൺ ജെറോ മാത്യു എന്നിവരോടൊപ്പം സംഗീത ശുശ്രൂഷയ്ക്ക് ചർച്ച് ക്വയർ നേതൃത്വം നൽകുന്നു.

മിഷനറി മീറ്റിംഗ് , ലേഡീസ് മീറ്റിംഗ്, ഉപവാസ പ്രാർത്ഥന, യൂത്ത് & സൺഡേസ്കൂൾ മീറ്റിംഗ്,
സംസ്കാരിക സമ്മേളനം എന്നിവ കണവൻഷനോടനുബന്ധിച്ച് നടക്കും. ഞാറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടു കൂടെ കൺവെൻഷൻ പര്യവസാനിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading