കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഡാളസ് ഘടകത്തിന് പുതിയ ഭരണസമിതി

ഡാളസ്: കേരളാ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഡാളസ് ചാപ്റ്ററിന്റെ അടുത്ത പ്രവർത്തന വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ഡാളസ് ഹെബ്രോൺ പെന്തക്കോസ്ത് സഭാമന്ദിരത്തിൽ കൂടിയ പൊതു സമ്മേളനത്തിൽ മുൻ പ്രസിഡന്റ് പാസ്റ്റർ തോമസ് മുല്ലക്കൽ അദ്ധ്യക്ഷത വഹിച്ചു. ചാപ്റ്ററിന്റെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ടുകൾ പൊതുയോഗത്തിൽ അവതരിപ്പിച്ചു.

post watermark60x60

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പാസ്റ്റർ ജോൺസൻ സെഖറിയ (പ്രസിഡന്റ്), പാസ്റ്റർ കെ. വി. തോമസ് ( വൈസ് പ്രസിഡന്റ്), സാം മാത്യു ( സെക്രട്ടറി), രാജു തരകൻ ( ജോയിന്റ് സെക്രട്ടറി), തോമസ് ചെള്ളേത്ത് (ട്രഷറർ), എന്നിവരേയും പാസ്റ്റർ മാത്യു ശാമുവേൽ, പാസ്റ്റർ മാത്യു തോമസ്, പാസ്റ്റർ എ. എം. ജോസഫ്, പാസ്റ്റർ തോമസ് മുല്ലക്കൽ, വെസ്ലി മാത്യു, ബിജോയ് ചെമ്പകശ്ശേരി എന്നിവരെ കമ്മറ്റി അംഗങ്ങളായും ഉള്ള ഭരണസമിതിയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

2020-2022 വർഷത്തിൽ ക്രിസ്തീയ സാഹിത്യ രംഗത്ത് കാര്യക്ഷമമായ സംഭാവനകൾ ചെയ്യാനുതകുന്ന പദ്ധതികൾ പുതിയ ഭരണസമിതി ആസൂത്രണം ചെയ്തിട്ടുണ്ട്.
അമേരിക്കൻ ഐക്യനാടുകളിൽ പാർക്കുന്ന കേരളാ പെന്തക്കോസ്ത് എഴുത്തുകാരുടേയും, മാധ്യമ പ്രവർത്തകരുടേയും ഐക്യവേദിയായ കേരളാ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറത്തിന്റെ സജീവമായ ഒരു പ്രാദേശിക ഘടകമാണു ഡാളസ് ചാപ്റ്റർ.

-ADVERTISEMENT-

You might also like