പറന്തലിൽ ഏ. ജി. ജനറൽ കൺവൻഷൻ പന്തലിന്റെ കാൽ നാട്ടു ശുശ്രൂഷ സൂപ്രണ്ട് നിർവ്വഹിച്ചു

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൺനുവേണ്ടി പറന്തലിൽ വാങ്ങിയ വിശാല മൈതാനിയിൽ, ഈ വർഷത്തെ ജനറൽ കൺ വൻഷൻ പന്തലിന്റെ കാൽ നാട്ടു ശുശ്രൂഷ ഡിസ്ട്രിക്ട് സൂപ്രണ്ട്‌ റവ ഡോ. പി. എസ്. ഫിലിപ്പ്‌ പ്രാർത്ഥന സമർപ്പണത്തോടെ നിർവ്വഹിച്ചു. ഇതൊടെ അനേക വർഷങ്ങളായി അസംബ്ലീസ് ഓഫ് ഗോഡ് സഭ പ്രാർത്ഥനയോടെ കാത്തിരുന്ന ആഗ്രഹത്തിൻ സാക്ഷാത്ക്കാരമാണ് ഇവിടെ നിറവേറുന്നത്.

post watermark60x60

ഇനി മുതൽ അനേക വർഷങ്ങളായി പുനലൂരിൽ വെച്ചു നടത്തിവന്ന ജനറൽ കൺവൻഷൻ 2020 ഫെബ്രുവരി 4 മുതൽ പറന്തൽ ഏ. ജി. ഗ്രൗണ്ടിൽ വെച്ച് ആയിരിക്കും നടക്കുക.
കഴിഞ്ഞ ജനറൽ കൺവൻഷന്റെ സംയുക്തസഭായോഗത്തിൽ ഡിസ്ട്രിക്ട് സൂപ്രണ്ടിന്റെ വിശ്വാസപ്രഖ്യാപനം, സഭാജനത്തിന്റെ പ്രാർത്ഥനയും അകമഴിഞ്ഞ സഹകരണവും കൊണ്ടാണ് ഇത്ര പെട്ടെന്ന് നിറവേറിയതെന്ന് സൂപ്രണ്ട് തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിക്കയും എല്ലാവരോടും നന്ദി അറിയിക്കയും ചെയ്തു. ഇവിടെ നടക്കുന്ന ആത്മീയ സമ്മേളനങ്ങളിലൂടെ അനേകർ വിടുതൽ പ്രാപിക്കുകയും നിത്യരാജ്യത്തിനു അവകാശികൾ ആകുകയും ചെയ്യട്ടെ എന്ന്‌ ആശംസാ സന്ദേശത്തിലൂടെ അനേകർ ഓർമ്മിപ്പിച്ചു.

അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഡോ. ഐസക്. വി. മാത്യു, സെക്രട്ടറി റവ. ടി. വി. പൗലോസ്, ട്രഷർ റവ. എ. രാജൻ, കമ്മറ്റി അംഗം റവ. എം. എ. ഫിലിപ്പ്‌ എന്നീ എക്സിക്യൂട്ടീവ് അംഗങ്ങളുടെ സാന്നീധ്യവും ആശംസകളും ഉണ്ടായിരുന്നു. ഡിസ്ട്രിക്ട് സെക്രട്ടറി തിരുവചന വേദഭാഗം വായിച്ചു.
ഷാർജ ഏ. ജി. സെക്രട്ടറി ടോം ജോർജ്ജ്, മസ്‌കറ്റ് സഭയിൽ നിന്നും റോയി, സജി, മധ്യമേഖലാ ഡയറക്ടർ റവ. ജോസ്‌കുട്ടി, പ്രീസ്‌ബറ്റർമാരായ ബാബു, ജോസ്. റ്റി. ജോർജ്ജ് എന്നിവരോടൊപ്പം സാംസൺ, റജി അബുദാബി, എബി കുവൈറ്റ്, മണ്ണിൽ കുഞ്ഞുമോൻ, എന്നിവരും ആശംസകൾ അറിയിച്ചു. കൈകളുടെ പ്രവർത്തിയെ സാധ്യമാക്കിത്തരുന്ന ദൈവം ബാക്കി ക്രമീകരണവും ചെയ്തു തീർക്കുമെന്നും ആശംസ സന്ദേശത്തിൽ പലരും ഓർമിപ്പിച്ചു.

Download Our Android App | iOS App

ഈ പ്രവർത്തനങ്ങൾക്ക് കഠിനാധ്വാനം ചെയ്യുന്ന സോബിബാലൻ, മണ്ണിൽ കുഞ്ഞുമോൻ എന്നിവരെ സൂപ്രണ്ട് പ്രത്യേകാൽ അനുമോദിച്ചു.
നിരവധി വെല്ലുവിളികൾക്കിടയിലും ഇത്രത്തോളം സഹായിച്ച ദൈവകൃപക്കും ദൈവമക്കളുടെ സഹകരണത്തിനും പ്രാർത്ഥനക്കും സൂപ്രണ്ട് നന്ദി അറിയിച്ചു. ഫെബ്രുവരി 4 മുതൽ നടക്കുന്ന ജനറൽ കൺവൻഷനു ദൈവജനത്തിന്റെ ആത്മാർത്ഥമായ പ്രാർത്ഥനയും സഹകരണവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 9 ഞായർ നു നടക്കുന്ന ഏ. ജി. സംയുക്ത സഭായോഗത്തിൽ ഇരുപത്തിഅയ്യായിരത്തിൽ പരം വിശ്വാസികൾ പങ്കെടുക്കുമെന്ന് ഡിസ്ട്രിക്ട് സെക്രട്ടറി അറിയിച്ചു.

-ADVERTISEMENT-

You might also like