കെസ്റ്റർ നയിക്കുന്ന സംഗീത സന്ധ്യ നാളെ വൈകിട്ട് ഷാർജയിൽ നടക്കും

ഷാർജ: ഷാർജ മാർത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്രിസ്തീയ ഗാനസന്ധ്യ “ദിവ്യ രാത്രി” നാളെ (ശനിയാഴ്ച) വൈകിട്ട് 6.30 മുതൽ ഷാർജ മാർത്തോമാ ദൈവാലയത്തിൽ വച്ച് നടത്തപ്പെടും. മലയാളക്കരയിൽ ക്രൈസ്തവർക്ക് സുപരിചിതനായ അനുഗ്രഹീത ശബ്ദത്തിനുടമയായ ക്രിസ്തീയ ഗായകൻ കെസ്റ്റർ പാണ്ട്യൻ മുഖ്യ ഗായകനായി ഗാനങ്ങൾ ആലപിക്കും. കൂടാതെ മറ്റ് അനുഗ്രഹീത കലാകാരന്മാർ പശ്ചാത്തല സംഗീതമൊരുക്കുന്ന ഈ സംഗീത സന്ധ്യയിലേക്ക്‌ എല്ലാ സംഗീത പ്രേമികളെയും സഹർഷം സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.