ആത്മമാരിയുടെ നേതൃത്വത്തിൽ സെമിനാർ

തിരുവനന്തപുരം: ആത്മമാരി സംഘടിപ്പിക്കുന്ന “666 ന്റെ നിഗൂഢതകളെ ബൈബിൾ വെളിച്ചത്തിൽ അനാവരണം ചെയ്യുന്ന സെമിനാർ” 2020 ജനുവരി 18 ശനിയാഴ്ച ആനപ്പാറ (വെള്ളറട) ഫോറസ്റ്റ് കമ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ആത്മമാരി ഡയറക്ടർ പാസ്റ്റർ വൈ.എസ്. എലീശാ ഉത്ഘാടനം ചെയ്യുന്ന ഈ സെമിനാറിൽ ക്രിസ്തുവിൽ പ്രസിദ്ധനായ പാസ്റ്റർ അനിൽ കൊടിത്തോട്ടം ക്ലാസ്സുകൾ നയിക്കുന്നു. രാവിലെ 9.30 മുതൽ 1.30 വരെ ഒന്നാം സെക്ഷനും ഉച്ച കഴിഞ്ഞ് 2.30 മുതൽ 4.30 വരെ രണ്ടാം സെക്ഷനും രാത്രി 6.30 മുതൽ 9 മണിവരെ അവസാന സെക്ഷനും ക്രമീകരിച്ചിരിക്കുന്നു. ജിബിൻ ജോസ് ആത്മീയ ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. ആത്മമാരി വർഷിപ്പ് ടീം ഗാനങ്ങൾ ആലപിക്കുന്നു. ഈ സെമിനാറിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ ശ്രേഷ്ഠരായ വ്യക്തികൾ പങ്കെടുക്കുന്നു. 666 ന്റെ സത്യങ്ങളെ കുറിച്ച് ആഴമായി മനസിലാക്കുവാൻ ജാതി-മത ഭേദമന്യേ എല്ലാവരേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.