അണക്കര ഐക്യ പെന്തകോസ്ത് കൺവൻഷൻ ജനുവരി 2 മുതൽ

കുമളി: അണക്കര പെന്തക്കോസ്തൽ പ്രയർ അസംബ്ലി (APPA) യുടെ ആഭിമുഖ്യത്തിൽ 2020 ജനുവരി 2 മുതൽ മുതൽ 5 വരെ അണക്കര കൺവെൻഷൻ സുവിശേഷ മഹായോഗവും സംഗീത വിരുന്നും കുമളി ആറാം മൈൽ പഞ്ചായത്ത് ഗ്രൗണ്ടിൽവച്ച് നടക്കുന്നു. രാത്രിയോഗങ്ങളിൽ പാസ്റ്റർമാരായ പി.സി. ചെറിയാൻ, അനീഷ് ചെങ്ങന്നൂർ, കെ.ജെ. മാത്യു, ബി. മോനച്ചൻ എന്നിവർ ദൈവവചനം സംസാരിക്കും.

യുവജനങ്ങൾക്കായി ജനുവരി 4ന് പകൽ നടത്തപ്പെടുന്ന യൂത്ത് കോൺഫറൻസിൽ ഡോ. പി.റ്റി. സുബ്രഹ്മണ്യൻ ക്ലാസുകൾ എടുക്കും. 2020 വർഷത്തിന്റെ പ്രാരംഭ ദിനങ്ങളിൽ നടത്തപ്പെടുന്ന ഈ കൺവെൻഷൻ ഇടുക്കിയിലെ ആത്മീയ പ്രവർത്തനങ്ങളുടെ വിശാലതയും ഐക്യതയും ആണ് ലക്ഷ്യ മിടുന്നത്.
80 ഓളം സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മുന്നോട്ട് പോകുന്ന പ്രയർ അസംബ്ലി മാസം തോറും മിനി കൺവൻഷനുകൾ, പരസ്യ യോഗങ്ങൾ, സെമിനാറുകൾ, ഉപവാസ പ്രാർത്ഥനകൾ, ഗോസ്പൽ ടീം വർക്കുകൾ എന്നിവ നടത്തി വരുന്നു.

ജനുവരി 2 മുതൽ നടക്കുന്ന 2-മത് അണക്കര കൺവൻഷനിൽ ഹെവൻലീ ബീട്സ് കൊട്ടാരക്കര ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. വിവിധ സഭകളുടെ നേതൃത്വങ്ങളിൽ വർക്ക് ചെയ്യുന്ന ദൈവദാസൻമാരുടെ നേതൃത്വത്തിൽ ഉള്ള വിപുലമായ കമ്മിറ്റി കൺവൻഷൻ ക്രമീകരണങ്ങൾക്കായി പ്രവർത്തിച്ചു വരുന്നു. യുവജനങ്ങൾക്കായി നടത്തുന്ന യൂത്ത് കോൺഫറൻസിൽ നൂറുകണക്കിന് യുവജനങ്ങളെ പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്നതായി പാസ്റ്റർമാരായ തോമസ് എബ്രഹാം (പ്രസിഡൻറ്),ടി. ജെ.തോമസ് (സെക്രട്ടറി), ജിനു തങ്കച്ചൻ (യൂത്ത് കോർഡിനേറ്റർ), മനോജ് കുളങ്ങര (ട്രഷറർ),സന്തോഷ് ഇടക്കര (പബ്ലിസിറ്റി കൺവീനർ) എന്നിവർ അറിയിച്ചു. കൺവൻഷനോട് അനുബന്ധിച്ച് പ്രെയർ അസംബ്ലി സപ്ലിമെന്റും പുറത്തിറക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.