ചെറുചിന്ത: നാം കഴുതയ്ക്ക് കൂട്ടിരിക്കുവാനുള്ളവരോ…?

ജിജോ പാലക്കാട്

“അബ്രാഹാം ബാല്യക്കാരോടു: നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞു.”
— ഉല്പത്തി 22:5

രിൽ നിന്നും അപ്പന്റ ഉയിരില്ലാത്ത ബിംബങ്ങളെ വേണ്ടെന്ന് വച്ച് ഉയിരുള്ള ഉടയവനെ ആരാധിക്കാൻ ഇറങ്ങിത്തിരിച്ച അബ്രാഹാം….. വിളിച്ചവന്റെ വാക്കനുസരിച്ച് ഒരു ആരാധനയ്ക്കായ് ഒരുക്കത്തോടെയിറങ്ങി. ഒരുക്കത്തോടെ ഇറങ്ങിയ അബ്രഹാം ആരാധനയ്ക്കായ് മോറിയ മലമുകളിലേക്ക് കയറിപ്പോയി. വെറുതേ കൂടെ വന്നവർ കഴുതയ്ക്ക് കൂട്ടിരുന്നു. പ്രിയരേ നാം കഴുതയ്ക്ക് കൂട്ടിരിക്കാനുള്ളവർ അല്ല. ഇന്നലെകളിൽ അറിവില്ലായ്മയുടെ വിഗ്രഹക്കൊട്ടകളെ ചുമന്നവരും അവരുടെ മക്കളുമാണ്….അഥവാ അത് കളഞ്ഞിട്ട് സത്യ ആരാധനയ്ക്കായി ഇറങ്ങിത്തിരിച്ചവർ അത്രേ…

“ഞാനോ, നിന്‍റെ കൃപയുടെ ബഹുത്വത്താൽ നിന്‍റെ ആലയത്തിലേക്കു ചെന്നു നിന്‍റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.”
സങ്കീർത്തനങ്ങൾ 5:7

ആരാധനയ്ക്ക് ചെന്ന് കൃപ പ്രാപിക്കാൻ കാത്തിരിക്കാതെ ഒരുക്കത്തോടെ, അധികം പ്രാർത്ഥനയോടെ, നിറഞ്ഞ മനസ്സോടെ, പ്രാപിച്ച കൃപയുടെ ബഹുത്വത്താൽ നാം നാളെ ആലയത്തിൽ ചെന്നാൽ കൃപ മേൽ കൃപ പ്രാപിച്ച് ആലയം വിട്ടു പോരുവാൻ ഇടയാകും. ആകയാൽ അതിനായി ഒരുങ്ങി മുന്നേറാം നമ്മുടെ ആരാധന അൽഭുതകരമായ ദൈവ പ്രവർത്തിയുടെ നിറവായി മാറട്ടെ. വരുവിൻ നാം പോയി ആരാധന കഴിച്ച് ദൈവം തരുന്ന നൻമയുമായി മടങ്ങി വരാം….. അതിനായി സർവ്വശക്തൻ സഹായിക്കട്ടെ.

ജിജോ പാലക്കാട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.