ദൈവപ്രസാദത്തിനായി ജീവിക്കുവാനുള്ള ആഹ്വാനത്തോടെ ഷാർജ ഐ. പി. സി. പെനിയേൽ കൺവൻഷനു സമാപനം

ഷാർജ : ഐ. പി. സി. പെനിയേൽ ഷാർജ സഭയുടെ പ്രഥമ വാർഷിക കൺവെൻഷൻ ഡിസംബർ 9, 10, 11 തീയതികളിലായി വർഷിപ്പ് സെന്ററിൽ വെച്ച് നടത്തപ്പെട്ടു. ഐ. പി. സി. ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൽസൺ ജോസഫ് പ്രാർത്ഥിച്ചു സമർപ്പിച്ച യോഗത്തിൽ സുപ്രസിദ്ധ പ്രാസംഗികൻ പാസ്റ്റർ അനീഷ് കാവാലം ദൈവവചന പ്രഘോഷണം നടത്തി. കൊരിന്ത്യർക്കു എഴുതിയ ഒന്നാം ലേഖനം പത്താം അധ്യായം അഞ്ചാം വാക്യത്തിന്റെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് ദൈവം പഴയ നിയമ ഇസ്രായേലിലെ മിക്ക പേരിലും പ്രസാദിച്ചില്ല എന്നും ദൈവമക്കൾ അതിൽ നിന്നും എന്താണ് പഠിക്കേണ്ടത് എന്നും മൂന്ന് ദിവസങ്ങളിലായി ആഴമായി സംസാരിച്ചു. ഈ കാലഘട്ടത്തിൽ സഹോദരനു സംഭവിച്ച അപചയങ്ങൾ പൊതുസമൂഹത്തിലേക്ക് വലിച്ചിഴച്ചു ആക്ഷേപിക്കുന്നതിനു എതിരായും, ദുരുപദേശങ്ങൾക്കു വിരോധമായും, ദൈവമക്കൾ ജാതീയ മര്യാദകൾ ആചരിക്കുന്നതിനു വിരോധമായും വചന അടിസ്ഥാനത്തിൽ നിശിതമായി താൻ വിമർശനങ്ങൾ നടത്തി.

സ്വതസിദ്ധമായ തന്റെ ശൈലിയിൽ ഗാനങ്ങൾ ചേർത്ത് നടത്തിയ വചന പ്രഘോഷണം തങ്ങൾക്കു അനുഗ്രഹമായിരുന്നു എന്ന് അനേകർ സാക്ഷ്യപ്പെടുത്തി. ഈ സഭയുടെ ആദ്യത്തെ കൺവെൻഷൻ ആയിരുന്നിട്ടും മത – സമുദായ വത്യാസം കൂടാതെ മൂന്ന് ദിവസങ്ങളിലും അനേകർ കടന്നു വന്നു സംബന്ധിച്ചുവെന്ന് സംഘാടകർ അറിയിച്ചു. ഐ. പി. സി. യു. എ. ഇ. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ രാജൻ എബ്രഹാം, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ കെ. വൈ. തോമസ്, പാസ്റ്റർ ജോസ് പരുമല എന്നിവർ യോഗങ്ങൾ നയിച്ചു. ഐ. പി. സി. പെനിയേൽ ക്വയർ ഗാന ശുശ്രുഷ നടത്തി. സഭ ശുശ്രുഷകൻ പാസ്റ്റർ ജോസ് പരുമല ശുശ്രുഷകൾക്കു നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.