ദി പെന്തെക്കൊസ്ത് മിഷൻ പള്ളിപ്പാട് കൺവൻഷൻ ഇന്ന് മുതൽ

പള്ളിപ്പാട്: റ്റി.പി.എം പള്ളിപ്പാട് സഭയുടെ (തിരുവല്ല സെന്റർ) ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഡിസംബർ 12 ഇന്ന് മുതൽ 15 ഞായർ വരെ പള്ളിപ്പാട് കുരുവിക്കാട് ജംഗ്ഷനു സമീപമുള്ള റ്റിപിഎം ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും കാത്തിരിപ്പ് യോഗവും നടക്കും.

സഭയുടെ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.
ഞായറാഴ്ച രാവിലെ 9 ന് സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.