ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എ തീരദേശ, ഗ്രാമീണ സുവിശേഷികരണം

ആലപ്പുഴ : പി.വൈ.പി.എ ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ നേതൃത്വത്തിൽ ഇന്ത്യ ക്യാമ്പസ്‌ ക്രൂസേഡ് ഫോർ ക്രൈസ്റ്റുമായി സഹകരിച്ചു കൊണ്ട് ഡിസംബർ 10, 11, 12 തീയതികളിൽ വാടയ്ക്കൽ കടപ്പുറം, പുന്നപ്ര, വേണാട്ടുക്കാട് എന്നീ സ്ഥലങ്ങളിൽ സംഗീത സായാഹ്നവും, സ്നേഹ സന്ദേശവും, ഫിലിം പ്രദർശനവും നടത്തപ്പെടുന്നു.

എല്ലാ ദിവസവും വൈകിട്ട് 5:30 മുതൽ 8:30 നടത്തപ്പെടുന്ന പ്രസ്തുത കൂട്ടായ്‌മയിൽ പാസ്റ്റർ സുനിൽ തോമസ് സാമുവേൽ, ജോൺസൺ പി സി, പാസ്റ്റർ മോൻസി തോമസ് എന്നിവർ സന്ദേശം നൽകും. ജമൽസൺ പി. ജേക്കബിന്റെ നേതൃത്വത്തിൽ ബെഥേൽ വോയിസ്‌ ഗാനശുശ്രുക്ഷ നിർവഹിക്കും.

സെന്റർ ശുശ്രുക്ഷകൻ പാസ്റ്റർ എബ്രഹാം ജോർജിന് ദൈവം നല്കിയ നിയോഗമാണ് തീരദേശ, കുട്ടനാട് പ്രദേശങ്ങളിലെ സുവിശേഷികരണം. ആ ദർശന പ്രകാരം ദൈവമക്കളുടെയും, ദൈവദാസന്മാരുടെയും ആത്മാർത്ഥമായ പ്രവർത്തനങ്ങൾ, പ്രാർത്ഥന കൊണ്ട് കേവലം പത്തിൽ താഴെ പ്രവർത്തനങ്ങളിൽ നിന്നും ചുരുങ്ങിയ കാലങ്ങൾ കൊണ്ട് ആലപ്പുഴ വെസ്റ്റ് സെന്ററിനെ ഇന്ന് കൃപയാൽ 57ൽ പരം പ്രവർത്തന സ്ഥലങ്ങളും 70ൽ പരം സുവിശേഷക ശുശ്രുക്ഷകരുമുള്ള സെന്ററായി ദൈവം വളർത്തി.

പ്രസ്തുത ദൗത്യം ഏറ്റെടുത്തു കൊണ്ട് സെന്ററിന്റെ പുത്രികാ സംഘടനകളും പ്രവർത്തിക്കുന്നു. ഒപ്പം ഡിസ്ട്രിക്റ്റ് പി. വൈ.പി.എ ഈ വർഷം മുതൽ തീരദേശ / ഗ്രാമീണ സുവിശേഷികരണ രംഗത്തേക്ക് ചുവട് വെയ്ക്കുന്നു. ഏവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.