റ്റി.പി.എം കൊക്കാവിള സാർവ്വദേശീയ കൺവൻഷൻ ഡിസംബർ 27 മുതൽ

കൊക്കാവിള/(ശ്രീലങ്ക): ശ്രീലങ്കയിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് കണ്‍വൻഷനും ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പ്രധാന ആത്മീയസംഗമവുമായ കൊക്കാവിള സാർവ്വദേശീയ കണ്‍വൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഡിസംബർ 27 മുതൽ 31 വരെ ചിലോവേ കൊക്കാവിള ഹെവൻ ഗാർഡൻ സിലോൺ പെന്തെക്കൊസ്ത് മിഷൻ ആരാധന ഹാളിൽ നടക്കും.

കൺവൻഷന് മുന്നോടിയായി ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്ത സുവിശേഷ വിളംബര റാലി നടക്കും.
ഡിസംബർ 27 മുതൽ 31 വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും ശനി, ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ഡിസംബർ 31 ന് രാത്രി 10 മുതൽ ആണ്ട് അവസാന യോഗവും നടക്കും. ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷ തുടർന്ന് 9 ന് സംയുക്ത വിശുദ്ധ സഭായോഗവും നടക്കും.
കൺവൻഷനിൽ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും.

വിദേശ രാജൃങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ്, അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവർ കൺവൻഷനിൽ പങ്കെടുക്കും.
വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റിയഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
1924 ൽ ശ്രീലങ്കയിൽ (സിലോൺ) മലയാളിയായ പാസ്റ്റർ പോൾ സ്ഥാപിച്ച സിലോൺ പെന്തെക്കൊസ്ത് മിഷൻ ഇന്ത്യയിൽ റ്റിപിഎം എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നത്. ഓരോ രാജ്യത്തും പ്രാദേശിക പേരുകളിലാണ് സഭ അറിയപ്പെടുന്നത്. 65 ൽ അധികം രാജ്യങ്ങളിൽ സുവിശേഷ പ്രവർത്തനം നടത്തുന്നു സഭയുടെ ആസ്ഥാനമന്ദിരം ചെന്നൈ ഇരുമ്പല്ലിയൂരിലും ശ്രീലങ്കയിൽ മട്ടക്കുളിയിലുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.