ഐ.സി.പി.ഫ്. യു.എ.ഇ. ക്യാമ്പിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ഷാർജ: ഐ.സി.പി.ഫ്. യു.എ.ഇ. ഒരുക്കുന്ന യൂത്ത് എറൈസ് ത്രിദിന ക്യാമ്പിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഡിസം ബർ 21 മുതൽ 23 വരെ ഷാർജ യൂണിയൻ ചർച്ചിൽ വച്ച് ആണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത് .

post watermark60x60

എല്ലാ ദിവസവും രാവിലെ 8.30 മുതൽ 4 വരെ നടക്കുന്ന ക്യാമ്പിൽ കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും. 4 വയസ്സു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് റവ. പാറ്റേഴ്‌സൺ, ബാംഗ്ലൂർ 13 വയസ്സു മുതൽ 22 വയസ്സു വരെയുള്ള യുവജനങ്ങൾക്ക്‌ പാസ്റ്റർ സാജൻ ജോയ്, ബ്രിഗേഡിയർ ജി. തോമസ്, ഇവാ. സുജിത് എം. സുനിൽ എന്നിവർ ക്ലാസുകൾ എടുക്കും .

യു.എ.യിലെ എല്ലാ എമിറേറ്റുകളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഇതിനായി അതാതു എമിറേറ്റുകളിലെ ഐ.സി.പി.ഫ്. ഭാരവാഹികളുമായി ബന്ധപ്പെടുക.

-ADVERTISEMENT-

You might also like