ലേഖനം: സംസാരിക്കുന്ന കല്ലുകൾ

കെ. കെ, ഷാജി

റബികളുടെ ഇടയിൽ കല്ലുകളുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള ഒരു കഥയുൺട്. അത് ഇപ്രകാരമാണ്‌: അല്ലാഹു (അവരുടെ ദൈവം) ലോകത്തെ സൃഷ്ടിക്കുമ്പോൾ കല്ലുകൾ പ്രത്യേകമായി സൃഷ്ടിച്ച് അവ ഭൂമിയിൽ ഒക്കെയും വിതറുവാൻ രൺട് മലക്കുകളുടെ (മാലാഖ) കയ്യിൽ കൊടുത്തുവിട്ടു പോലും. ഒരു മലക്ക് പറക്കുമ്പോൾ അതിന്റെ കൈവശമുള്ള സഞ്ചിയിൽ നിന്ന് കല്ലുകളെല്ലാം പലസ്തീൻ എന്ന ചെറിയ ഭൂപ്രദേശത്ത് വീണു പോയി. ബാക്കിയുള്ള രാജ്യങ്ങളിലെല്ലാം വിതറുവാൻ ഒരു സഞ്ചിയിലെ കല്ലകൾ മാത്രമേ ശേഷിച്ചുള്ളു അത് എല്ലാ ഇടങ്ങളിലും വിതറിയിട്ട് മലക്കുകൾ മടങ്ങിപ്പോയി. അതുകൊണ്ടാണ് പലസ്തീനിൽ ഇത്ര അധികം കല്ലുകൾ ഉൺടായതെന്ന് അവർ കരുതുന്നു.

കഥ എന്തായാലും പലസ്തീനിൽ കല്ലുകളുടെ കാര്യം അത്ര അപ്രധാനമല്ല. വെളുത്ത പെട്രോളിയം എന്നാണ്‌ അവിടുത്തെ കല്ലുകൾ ഇന്ന് അറിയപ്പെടുന്നത്. വിവിധ രാജ്യങ്ങളിലിലേക്ക് കയറ്റി അയക്കുന്ന വെള്ളക്കല്ലുകൾക്ക് ആവശ്യക്കാർ ഏറെയുൺട്.
വേദപുസ്തകത്തിൽ പലസ്തീനിലെ കല്ലുകളെക്കുറിച്ചുള്ള പരാമർശങ്ങൾ വളരെയാണ്‌. നമ്മുടെ കർത്താവായ യേശു തമ്പുരാന്റെ ശുശ്രൂഷാ കാലയളവിൽ നടന്ന പല സംഭവങ്ങളിലും കല്ലുകളെ കാണുവാൻ കഴിയും. ഏറ്റവും പ്രധാനമായി ലൂക്കോസ് 19: 40 ൽ “ഇവർ മിൺടാതെയിരുന്നാൽ ഈ കല്ലുകൾ ആർത്തു വിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്ന് കർത്താവ് പരീശന്മാരെ നോക്കി പറഞ്ഞതാണ്‌.
പലസ്തീൻ തെരുവുകളിൽ നിറഞ്ഞു കിടക്കുന്ന കല്ലുകൾക്ക് സംസാരിക്കാൻ കഴിയുമായിരുന്നുവെങ്കിൽ ആർത്തുവിളിക്കാൻ ചിലതുൺടായിരുന്നുവെന്നാണ്‌ കർത്താവിന്റെ ഈ വാക്കുകളിൽ നിന്നു നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. അവ എന്തായിരിക്കും എന്ന് നമുക്കൊന്നു നോക്കാം. അതോടൊപ്പം കർത്താവിന്റെ ശുശ്രൂഷയിൽ പരാമർശിച്ചിട്ടുള്ള ചില കല്ലുകളെ കൂടെ നമുക്കൊന്നു പരിചയപ്പെടാം.
1. മരുഭൂമിയിലെ കല്ലുകൾ: (മത്തായി 4:3-4) യേശു സാത്താനാൽ പരീക്ഷിക്കപ്പെടേൺടതിനു മരുഭൂമിയിലേക്ക് പോയി. 40 ദിവസങ്ങൾ അവിടെ ഉപവസിച്ചശേഷം വിശന്നപ്പോൾ പരീക്ഷകൻ അടുത്തുവന്ന് പറഞ്ഞത്, നീ സാക്ഷാൽ ദൈവപുത്രൻ എങ്കിൽ ഈ കല്ലുകളോട് അപ്പമാകാൻ കല്പ്പിക്ക. മരുഭൂമിയിൽ 40 ആൺടുകൾ സ്വർഗ്ഗത്തിൽ നിന്ന് അപ്പം വർഷിപ്പിച്ച് യിസ്രയേലിനെ പോറ്റിയവൻ തനിക്കു വിശന്നപ്പോൾ സ്വാർഥത പ്രയോഗിച്ചു കല്ലിനെ അപ്പമാക്കി എന്നു സാത്താനു പറയുവാൻ അവസരം കൊടുക്കാതെ അപ്പത്തേക്കാൾ ശ്രേഷഠമായ ദൈവ വചനത്താൽ മനുഷ്യനു ജീവിക്കാൻ കഴിയുമെന്ന് യേശു തെളിയിച്ചു. ആ കല്ലുകൾക്ക് പറയാനുള്ളത് “യേശു പാപമില്ലാത്തവനും പരിശുദ്ധനുമാണ്‌” എന്നതായിരിക്കും.
2. കാനാവിലെ കല്പ്പാത്രങ്ങൾ: (യോഹ.2:1-6) യേശുവിനോടു കൂട്ടായ്മയുള്ള കാനായിലെ കല്യാണവീട്ടിലെ വീഞ്ഞിന്റെ കുറവ് വിരുന്നു വാഴിപോലുമറിയാതെ പരിഹരിച്ച യേശുവിനെക്കുറിച്ച് ആ കല്പ്പാത്രങ്ങൾക്ക് സംസാരിക്കാൻ കഴിവുൺടായിരുന്നുവെങ്കിൽ പറയുമായിരുന്നു: “യേശു കരുതുന്ന ദൈവമാണ്‌”.
3. യാക്കോബിന്റെ കിണറിനടുത്തുള്ള കല്ല് (യോഹ.4:1-6) ശമര്യക്കാരി സ്ത്രീയോടുള്ള സംഭാഷണത്തിൽ യേശു ഇരുന്ന കല്ലിനു പറയാനുള്ളത്, “അവിടുന്ന്‌ പാപികളെ സ്നേഹിക്കുന്നവനാണ്‌”, ഞാൻ അതിനു സാക്ഷി എന്നതായിരിക്കും.
4. കല്ലെറിയാൻ വന്നരുടെ കയ്യിലെ കല്ലുകൾ: (യോഹ.8:7) യേശു ദൈവാലയത്തിലെ കൽത്തളത്തിൽ ഇരിക്കുമ്പോൾ വ്യഭിചാരകുറ്റമാരോപിച്ച് കല്ലെറിയാൻ അനുവാദം ചോദിച്ചുവന്നവരുടെ കയ്യിലെ കല്ലുകൾ താഴെവീണത് നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ആദ്യം കല്ലെറിയട്ടെ എന്ന യേശുവിന്റെ വാക്കിന്റെ മുൻപിലാണ്‌. ആ കല്ലുകൾക്ക് പറയാനുള്ളത് “യേശു പാപം ക്ഷമിക്കുന്നവൻ” ഇതു ഞങ്ങളുടെ അനുഭവമാണ്‌ എന്നതായിരിക്കും.
5. ലാസറിന്റെ കല്ലറവാതില്ക്കലെ കല്ല്: (യോഹ.11:39-44, മത്തായി 28:18) ഈ കല്ലിനു സംസാരിക്കാനുള്ളത് യേശുവിന്റെ ശക്തിയെക്കുറിച്ചാണ്‌, അധികാരത്തെക്കുറിച്ചാണ്‌. “യേശു മൃതപ്രായമായതിനെ ജീവിപ്പിക്കുന്നവനാണ്‌ തന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും, മരണത്തിനപ്പുറത്ത് അവനൊരു ജീവിതമുൺട്”.
6. യെരുശലേം വീഥിയിലെ കല്ലുകൾ: ലൂക്കോസ് 19:40, ഈ കല്ലുകൾ ആർക്കുന്നത് ദൈവ മഹത്വത്തെ വർണ്ണിക്കാനാണ്‌. “യേശു മഹത്വവാനാണ്‌, രാജാവാണ്‌ അതേ സമയം താഴ്മയുള്ളവനുമാണ്‌.”
7. ഗത്സമനയിലെ കല്ലുകൾ: യോഹ. 19:30. വേദനപ്പെട്ടു കരഞ്ഞു പ്രാർത്ഥിക്കുന്ന യേശുവിനെക്കുറിച്ചാണ്‌ ഈ കല്ലുകൾക്ക് പറയാനുള്ളത്. “എനിക്കായി വേദനപ്പെടുന്ന യേശു.”
8. കല്ലറക്കലെ കല്ല്: മത്താ. 28:1-6. ഉയർപ്പിനു സാക്ഷ്യം വഹിച്ച കല്ല്. ദൂതൻ പറഞ്ഞതുപോലെ ഈ കല്ലിനും പറയാനുൺട് “അവൻ ഇവിടെ ഇല്ല, ഉയർത്തെഴുന്നേറ്റ് എനിക്കായി ജീവിക്കുന്നു.”
9. ഒലിവു മലയിലെ കല്ലുകൾ: (അപ്പോ.1:10,11) ഈ കല്ലുകൾക്ക് പറയാനുള്ളത്“യേശുകർത്താവ് സ്വർഗ്ഗാരോഹണം ചെയ്തതിനു ഞങ്ങൾ സാക്ഷികൾ, അവിടുന്ന് വീൺടും വരും എന്നരുളിച്ചെയ്തു ” എന്നതായിരിക്കും.
മുകളിൽ പറയപ്പെട്ട കല്ലുകൾക്കെല്ലാം യേശുവിനെ കുറിച്ച് യേശുവിന്റെ ശുശ്രൂഷയെക്കുറിച്ച് വ്യക്തമായ ഓരോരോ സാക്ഷ്യങ്ങൾ പറയുവാനുൺട്. എന്നാൽ ഇവയൊക്കെ വെറും കല്ലുകളായി കിടക്കുകയാണിന്ന് അതുകൊൺട് ഒന്നും സംസാരിക്കുന്നില്ല.
എന്നാൽ കല്ലുകൾക്ക് ജീവൻ വെക്കുന്ന അവസ്ഥയുൺടാകുമെന്നു ദൈവവചനം പറയുന്നു. അത്, ജീവനുള്ള കല്ലായ യേശുക്രിസ്തുവിനോട് ചേർത്തുവെച്ച് അവയെ പണിയുമ്പോൾ മാത്രമാണ്‌. ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ട് നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ദൈവത്തിനു ആത്മീയ യാഗം കഴിപ്പാൻ തക്ക വിശുദ്ധ മന്ദിരമായിത്തീരേൺടതിനു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു. (1 പത്രോസ് 2:4.)
ഈ കല്ലുകൾക്കെല്ലാം യേശുവിനെക്കുറിച്ച് പറയുവാൻ ഉള്ളതുപോലെ നിനക്കും പറയാനില്ലേ? പ്രിയ സ്നേഹിതാ, താങ്കൾ യേശുവിനെ എപ്രകാരമാണ്‌ മനസ്സിലാക്കിയത്?അവിടുന്ന് എങ്ങനെയുള്ളവൻ? അതു ലജ്ജകൂടാതെ വിളിച്ചു പറയുവാൻ കഴിയുമോ,ജീവനുള്ള കല്ലുകൾ ദൈവ മഹത്വം വർണ്ണിക്കും! ദൈവ മഹത്വം അനുഭവിച്ചവർ മിൺടാതെയിരുന്നാൽ ഈ കല്ലുകൾ ആർത്തുവിളിക്കും!

– കെ കെ ഷാജി

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.