ഐ.പി.സി ഡൽഹി സ്റ്റേറ്റ് സിൽവർ ജൂബിലി ഒരുക്കങ്ങൾ പൂർത്തിയായി

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് സിൽവർ ജൂബിലി ഒരുക്കങ്ങൾ പൂർത്തിയായി. ന്യൂഡൽഹി താൽകട്ടൊരാ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നാളെ മുതൽ ഞായറാഴ്ച വരെ നടക്കുന്ന വിവിധ മീറ്റിംഗുകളിൽ അനുഗ്രഹീതരായ ദൈവദാസന്മാർ ദൈവ വചനം ശുശ്രൂഷിക്കുന്നതായിരിക്കും. മൂന്നു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആത്മീയ സമ്മേളനങ്ങളിൽ വിശ്വാസികൾക്ക് പുതുമയും ചൈതന്യവും പകരുന്ന വിവിധ സെഷനുകൾ ഉണ്ടായിരിക്കും. പുത്രികാ സംഘടനകളുടെ പ്രത്യേക മീറ്റിംഗുകൾ ഉണ്ടായിരിക്കും.

പെനിയേൽ ബൈബിൾ ട്രെയിനിങ് സെന്ററിൽ വചന പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥി കളുടെ ഗ്രാഡുവേഷൻ നാളെ ഉണ്ടായിരിക്കും. ഇരുപത്തിയഞ്ചു വർഷം നടത്തിയ ദൈവത്തിനു നന്ദിയർപ്പിക്കുന്നതിന് വേണ്ടി ഞായറാഴ്ച വൈകുന്നേരം ക്രമീകരിച്ചിക്കുന്ന രജത ജൂബിലി നന്ദി പ്രകാശന യോഗത്തോടു കൂടി സമ്മേളനങ്ങൾക്ക് തിരശീല വീഴും. ക്രൈസ്തവ എഴുത്തുപുരയോടു കൂടെ ആഡോണായി മീഡിയയും ഹാർവെസ്റ്റ് റ്റി. വിയും മീഡിയ പാർട്ട്നേഴ്‌സായി പ്രവർത്തിക്കുന്നു.

-Advertisement-

You might also like
Comments
Loading...