കുവൈറ്റിലെ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ പുതിയ ശുശ്രൂഷകനായി പാസ്റ്റര്‍ ഷൈജു വര്‍ഗ്ഗീസ് നിയമിതനായി

കുവൈറ്റ്‌: ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റിന്റെ പുതിയ ശുശ്രൂഷകനായി ആയി പാസ്റ്റര്‍ ഷൈജു വര്‍ഗ്ഗീസ് നിയമിതനായി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശിയായ അദ്ദേഹം ഫെയ്ത്ത് തീയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് BD യും കൂടാതെ B Com, MBA ബിരുദധാരിയുമാണ്. പാസ്റ്റര്‍ T M വര്‍ഗ്ഗീസ് അന്നമ്മ വര്‍ഗ്ഗീസ് ദമ്പതികളുടെ മകനായ പാസ്റ്റര്‍ ഷൈജു, ദൈവശാസ്ത്ര പഠനത്തിനുശേഷം കംപാഷൻ ഇന്റർനാഷണലിന്റെ മാനേജര്‍, സഭാശുശ്രൂഷകന്‍ , CEM പ്രസിഡന്റ്, വേദാധ്യാപകന്‍ എന്നീ നിലകളില്‍ ഇടുക്കിയുടെ വിവിധ പ്രദേശങ്ങളില്‍ ദൈവവേല ചെയ്തിരുന്നു. നിലവില്‍ വടക്കെ ഇന്ത്യയിലെ നാഗ്പൂര്‍ ടൌണ്‍ ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ ശുശ്രൂഷകനായിരിക്കുമ്പോളാണ് കുവൈറ്റിലെ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിലേക്ക് അദ്ദേഹം നിയമിതനായത്. ജെസ്സി ഷൈജുവാണ് ഭാര്യ. മക്കള്‍ എയ്ഞ്ചല്‍ ഷൈജു , ജോണ്‍ ഷൈജു വര്‍ഗ്ഗീസ്‌.

-ADVERTISEMENT-

You might also like